കുഞ്ഞിനെ സ്വന്തമാക്കിയതിന് പിന്നാലെ അനുപമയും അജിത്തും വിവാഹിതരായി
സ്വന്തം ലേഖിക
തിരുവനന്തപുരം: ശക്തമായ പോരാട്ടങ്ങൾക്കൊടുവിൽ സ്വന്തം കുഞ്ഞിനെ നേടിയ അനുപമയും അജിത്തും വിവാഹിതരായി.
മുട്ടട സബ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ചാണ് ഇരുവരും വിവാഹിതരായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോടതി ഉത്തരവിലൂടെ കുട്ടിയെ സ്വന്തമാക്കിയതിന് പിന്നാലെയാണ് ഇരുവരും വിവാഹിതരായിരിക്കുന്നത്.
രജിസ്ട്രര്‍ വിവാഹം ചെയ്യുന്നതിനായി ഒരുമാസം മുന്‍പാണ് അപേക്ഷ നല്‍കിയതെന്നും അനുപമ മാധ്യമങ്ങളോട് പറഞ്ഞു.
വര്‍ഷാവസാന ദിവസം വിവാഹിതരാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും നിയമപരമായി വിവാഹിതരാകണമെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നതാണെന്നും അനുപമ പറഞ്ഞു.
” കുഞ്ഞിനെയൊക്കെ കിട്ടി സന്തോഷമായി വരികയാണ്, അപ്പോൾ കല്യാണം കഴിക്കാമെന്ന് വിചാരിച്ചു. കുറേ നാളായി ഒരുമിച്ച് ജീവിച്ച് വരികയാണ്. അത് നിയമപരമായി ആകുമ്പോൾ അതിന്റേതായ സന്തോഷം ഉണ്ട്. കുട്ടിയും കൂടി ദൃക്സാക്ഷിയായി വരുമ്പോൾ അതിന്റെ കൂടി സന്തോഷം ഉണ്ട്” അനുപമ പറഞ്ഞു.
അടുത്ത സഹൃത്തുക്കളും ബന്ധുക്കളും കൂടെയുണ്ടെന്നും അനുപമ കൂട്ടിച്ചേർത്തു.