play-sharp-fill
ശബരിമലയിലെ തങ്ക അങ്കി ചാർത്തി അയ്യപ്പസ്വാമിക്ക് ദീപാരാധന; മണ്ഡലപൂജ നാളെ

ശബരിമലയിലെ തങ്ക അങ്കി ചാർത്തി അയ്യപ്പസ്വാമിക്ക് ദീപാരാധന; മണ്ഡലപൂജ നാളെ

സ്വന്തം ലേഖകൻ
ശബരിമല: ശബരിമലയിലെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തങ്ക അങ്കി ചാർത്തി അയ്യപ്പസ്വാമിക്ക് ദീപാരാധന. ഡിസംബർ 22 ന് ആറന്മുളയിൽ നിന്ന് പുറപ്പെട്ട തങ്ക അങ്കി ഘോഷയാത്ര ഇന്ന് അഞ്ചരയോടുകൂടിയാണ് ശരംകുത്തിയിൽ എത്തിയത്. തുടർന്ന് ദേവസ്വം അധികൃതർ സ്വീകരിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയിൽ സന്നിധാനത്തേക്ക് ആനയിച്ചു.

മണ്ഡലപൂജയ്ക്ക് അയ്യപ്പന് ചാര്‍ത്താനുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഞായറാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് പമ്പയില്‍ എത്തിച്ചേര്‍ന്നത്.

വൈകുന്നേരം മൂന്നിന് സന്നിധാനത്തേക്ക് തിരിച്ച തങ്ക അങ്കി ഘോഷയാത്രയ്ക്ക് അഞ്ചിന് ശരംകുത്തിയില്‍ ആചാരപ്രകാരം സ്വീകരണം നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പതിനെട്ടാംപടി കയറി കൊടിമരത്തിനു മുന്നിലെത്തിയ തങ്ക അങ്കി ഘോഷയാത്രയെ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപനും ദേവസ്വം ബോര്‍ഡ് അംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു.

സോപാനത്ത് തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് തങ്കയങ്കി ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി. തുടര്‍ന്ന് 6.30നായിരുന്നു ദീപാരാധന.

26-ന് ഉച്ചയ്ക്ക് 11.50-നും 1.15 -നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ തങ്ക അങ്കി ചാര്‍ത്തി മണ്ഡലപൂജ നടക്കും. ശേഷം നടയടയ്ക്കും. വൈകുന്നേരം നാലിന് നട തുറക്കും.