കോട്ടയം ന​ഗരത്തിൽ മദ്യപാനിയുടെ അഴിഞ്ഞാട്ടം; ചീത്തവിളിയും ന​ഗ്നതാപ്രദർശനവും; പ്രതി പൊലീസ് കസ്റ്റഡിയിൽ

Spread the love

സ്വന്തം ലേഖകൻ
കോട്ടയം; കോട്ടയം ന​ഗരത്തിൽ മദ്യപാനിയുടെ അഴിഞ്ഞാട്ടം. ഇന്ന് ഉച്ചയോടെയാണ് സംഭവം.

video
play-sharp-fill

തിരുനക്കര മൈതാനത്തിന്റെ ശൗചാലയത്തോട് ചേര്‍ന്ന തെരുവില്‍ കഴിയുന്ന ബാബു എന്ന ആൾ മദ്യപിച്ച ശേഷം ഭാര്യയെ മർദ്ദിക്കുകയും ആളുകൾ അതിനെ ചോദ്യം ചെയ്യുകയും ചെയ്തതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്.

മർദ്ദനത്തിൽ ഭാര്യയ്ക്ക് പരിക്ക് പറ്റുകയും ഇത് ചോദ്യം ചെയ്യുകയും ചെയ്ത് ഇതര സംസ്ഥാന തൊഴിലാളിയുടെ തല സമീപത്തു കിടന്ന മരക്കഷ്ണം കൊണ്ട് ബാബു അടിച്ചു പൊട്ടിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

അര മണിക്കൂറോളം ഇവിടെ ഗതാഗത സ്തംഭനമുണ്ടായി.

ബൈക്കില്‍ പൊലീസുകാര്‍ എത്തിയിട്ടും ഒരാള്‍ മാത്രമാണ് അക്രമിയെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ ബഹളം വെച്ചതോടെയാണ് അക്രമിയെ പിടിച്ച്‌ ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ടുപോയത്.