രാജ്യത്തെ ഓൺലൈൻ പണമിടപാട് സംവിധാനം അടിമുടി മാറുന്നു; ജനുവരി ഒന്ന് മുതൽ വരാൻ പോകുന്ന സുപ്രധാന മാറ്റങ്ങൾ അറിയാം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ന്യൂഡൽഹി: ഉപഭോക്താക്കളുടെ സുരക്ഷ പരിഗണിച്ച് രാജ്യത്തെ ഓൺലൈൻ പണമിടപാടിന്റെ രീതികൾ മാറുന്നു.

ഉപഭോക്താക്കൾക്ക് പ്രായോഗികമായി ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും സുരക്ഷയ്ക്ക് പ്രഥമ പ്രാധാന്യം നൽകിയാണ് റിസർവ് ബാങ്ക് പുതിയ സംവിധാനം കൊണ്ട് വരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓണ്‍ലൈന്‍ പേയ്‌മെന്റ് ചെയ്യുമ്പോള്‍ എപ്പോഴും കാര്‍ഡ് വിശദാശംങ്ങള്‍ നല്‍കണമെന്നതാണ് പുതിയ നിയമം.

ഇപ്പോഴത്തെ ഓണ്‍ലൈന്‍ പേയ്മെന്റുകള്‍ കൈകാര്യം ചെയ്യുന്ന രീതിയെ പാടെ മാറ്റുന്നതാണ് ആർബിഐയുടെ പുതിയ ഉത്തരവ്.

പേയ്മെന്റ് ഗേറ്റ്വേകള്‍ക്കും ഓണ്‍ലൈന്‍ വ്യാപാരികള്‍ക്കുമായി റിസര്‍വ് ബാങ്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു കഴിഞ്ഞു. 2022 ജനുവരി 1 മുതൽ ഇവ പ്രാബല്യത്തിൽ വരും.