ചുരിദാർ വാങ്ങിനൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി;12 വയസുകാരി നേരിട്ടത് കൊടിയ ലൈംഗീകാതിക്രമം;25 വർഷത്തിനുശേഷം 57 കാരന് 19 വർഷം തടവും രണ്ടുലക്ഷം രൂപ പിഴയും
സ്വന്തം ലേഖകൻ
പത്തനംതിട്ട: 12 വയസ്സുള്ള പെൺകുട്ടിയെ ചുരിദാർ വാങ്ങിനൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി ലോഡ്ജിൽ താമസിപ്പിച്ച് ബലാത്സംഗം ചെയ്തശേഷം ഉപേക്ഷിച്ചുപോയ പ്രതിക്ക് 25 വർഷത്തിനുശേഷം ശിക്ഷ.
19 വർഷം തടവും രണ്ടുലക്ഷം രൂപ പിഴയുമാണ് പത്തനംതിട്ട അഡിഷനൽ സെഷൻസ് കോടതി നമ്പർ-ഒന്ന് ജഡ്ജ് ജയകുമാർ ശിക്ഷ വിധിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാലക്കാട് ശ്രീകൃഷ്ണപുരം കരിമ്പുഴ കോട്ടപ്പുറം തെക്കുംപ്ലാക്കൽ വീട്ടിൽ ജയചന്ദ്രനെയാണ് (57) ഐ.പി.സി 376ാം വകുപ്പ് പ്രകാരം 12 വർഷം കഠിന തടവിനും രണ്ടുലക്ഷം രൂപ പിഴയൊടുക്കാനും 366ാംവകുപ്പ് പ്രകാരം ഏഴുവർഷം തടവിനും ശിക്ഷിച്ചത്.
വെച്ചൂച്ചിറ പൊലീസ് രജിസ്റ്റർ ചെയ്ത് വടശ്ശേരിക്കര സി.ഐ അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിച്ച കേസാണിത്. സംഭവം നടക്കുന്നത് 1997 മേയ് 12നാണ്.
വടക്കൻ പറവൂരിലുള്ള ലോഡ്ജിൽവെച്ചാണ് പ്രതി പെൺകുട്ടിയെ ഉപദ്രവിച്ചത്. അന്ന് ഇയാൾക്ക് 32 വയസ്സായിരുന്നു.