play-sharp-fill
ഇനി വരുന്ന നാളുകളിൽ വരൾച്ചയും വെള്ളപ്പൊക്കവും കൂടുതലായി അനുഭവപ്പെടും; റിസ്ക് മാപ്പിംഗ് നടത്തി ഇപ്പോൾ തന്നെ കേരളത്തിൽ മുന്നൊരുക്കം തുടങ്ങണം; മുന്നറിയിപ്പുമായി കാലാവസ്ഥ ശാസ്ത്രജ്ഞൻ റോക്സി മാത്യു

ഇനി വരുന്ന നാളുകളിൽ വരൾച്ചയും വെള്ളപ്പൊക്കവും കൂടുതലായി അനുഭവപ്പെടും; റിസ്ക് മാപ്പിംഗ് നടത്തി ഇപ്പോൾ തന്നെ കേരളത്തിൽ മുന്നൊരുക്കം തുടങ്ങണം; മുന്നറിയിപ്പുമായി കാലാവസ്ഥ ശാസ്ത്രജ്ഞൻ റോക്സി മാത്യു

സ്വന്തം ലേഖകൻ

കോട്ടയം: സീസൺ തെറ്റിയുള്ള മഴയാണ് ഇന്ന് എല്ലാവരെയും അലട്ടുന്നത്. എന്നാൽ മഴ മാത്രമല്ല തീവ്ര വരൾച്ചയും ഉണ്ടാകുമെന്ന് ലോകപ്രശസ്ത കാലാവസ്ഥ ശാസ്ത്രജ്ഞൻ റോക്സി മാത്യു കോളിന്റെ മുന്നറിയിപ്പ്.


റിസ്ക് മാപ്പിംഗ് നടത്തി ഇപ്പോൾ തന്നെ കേരളത്തിൽ മുന്നൊരുക്കം തുടങ്ങണം എന്നും അദ്ദേഹം പറഞ്ഞു. ഭാവി കാലാവസ്ഥാ മാറ്റം പരിഗണിച്ചുവേണം കേരളത്തിന്റെ എല്ലാ വികസന പദ്ധതികളും നടത്താൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉരുൾപൊട്ടൽ നേരിടാൻ സംയോജിത മുന്നറിയിപ്പ് സംവിധാനം ഉണ്ടാക്കണമെന്നും റോക്സി മാത്യു കോൾ പറഞ്ഞു.

അറബിക്കടലിന്റെ അന്തരീക്ഷം അമ്പരപ്പിക്കും വിധം മാറിയെന്നും റോക്സി മാത്യു പറഞ്ഞു. സമുദ്രത്തിൻറെ താപനില മാറുന്നതിനൊപ്പം കാലാവസ്ഥയും മാറുകയാണ്. കഴിഞ്ഞ നാല് ദശകങ്ങളിൽ അറമ്പിക്കടലിലുണ്ടായ ചുഴലിക്കാറിൻറെ എണ്ണം കൂടി.

ആഗോളതാപനില കൂടുന്നതനുസരിച്ച് കൂടുതൽ നീരാവിയും അറമ്പിക്കടലിൽ നിന്ന് വരുന്നുണ്ട്. അതാണ് കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടാക്കുന്നത്. 2015-16 കാലഘട്ടങ്ങളിൽ കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കടന്ന് പോയത്. 2018 മുതൽ ഇങ്ങോട്ടുള്ള കാലഘട്ടങ്ങളിൽ വെള്ളപ്പൊക്കവും ദുരിതം വിതച്ചു.

ഇനി വരുന്ന നാളുകളിൽ വരൾച്ചയും വെള്ളപ്പൊക്കവും കൂടുതലായി അനുഭവപ്പെടാനാണ് സാധ്യതയെന്ന് റോക്സി മാത്യു പറഞ്ഞു. എവിടെയാണ് കടലാക്രമണം ഉണ്ടാവാൻ സാധ്യതയുള്ളത്, അതിത്രീവ മഴ ഉണ്ടാവാൻ സാധ്യതയുള്ളത് എവിടെയാണ് എന്നെല്ലാം വിശദമായ റിസ്ക് മാപ്പിംഗ് നടത്തുകയാണ് സർക്കാറിന് ചെയ്യാൻ കഴിയുന്ന പ്രതിവിധിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.