ബാഹുബലിയ്ക്ക് ശേഷം രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം എത്തുന്നു
സ്വന്തം ലേഖകൻ
പ്രേക്ഷകർ ആവേശത്തോടെ സ്വീകരിച്ച ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയ്ക്ക് ശേഷം രാജമൗലി പുത്തൻ ചിത്രവുമായി എത്തുന്നു. പുതിയ ചിത്രത്തിൻറെ പൂജ ചടങ്ങുകൾ നടന്നു.
ചിരഞ്ജീവി, സംവിധായകൻ കെ രാഘവേന്ദ്ര റാവു, പ്രഭാസ്, റാണ ദഗ്ഗുബതി, കൊരടാല ശിവ, വംശി തുടങ്ങി ഒട്ടേറെ പേർ പൂജ ചടങ്ങിനെത്തി.
കെ രാഘവേന്ദ്ര റാവു തിരക്കഥ കൈമാറുകയും ഫസ്റ്റ് ഷോട്ട് സംവിധാനം ചെയ്യുകും ചെയ്തു. തെലുങ്ക് നടൻമാരായ ജൂനിയർ എൻടിആറും രാംചരണുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിൽ ഇരുവരും സഹോദരങ്ങളായിട്ടാണ് അഭിനയിക്കുക. ഇവർക്ക് പ്രത്യേക ശിൽപ്പശാല നടത്താനും തീരുമാനിച്ചെന്ന് റിപ്പോർട്ടുണ്ടായിരുന്നു. 300 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. ചിത്രം 2020ൽ ആകും റിലീസ് ചെയ്യുക.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0