play-sharp-fill
നെയ്യാറ്റിൻകര കൊലപാതകം: ഡിവൈഎസ്പി ഹരികുമാർ ജീവനൊടുക്കി; കണ്ടെത്തിയത് തൂങ്ങിമരിച്ച നിലയിൽ; ആത്മഹത്യ കടുത്ത മാനസിക സമ്മർദത്തെ തുടർന്നെന്ന് സൂചന

നെയ്യാറ്റിൻകര കൊലപാതകം: ഡിവൈഎസ്പി ഹരികുമാർ ജീവനൊടുക്കി; കണ്ടെത്തിയത് തൂങ്ങിമരിച്ച നിലയിൽ; ആത്മഹത്യ കടുത്ത മാനസിക സമ്മർദത്തെ തുടർന്നെന്ന് സൂചന

 സ്വന്തം ലേഖകൻ
തിരുവനന്തപുരം: നെയ്യാറ്റിൻകര സനൽകൊലക്കേസിൽ പ്രതിയായ ഡിവൈഎസ്പി ഹരികുമാർ തൂങ്ങി മരിച്ചു. ഇദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വീട്ടിലാണ ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കേരള കർണ്ണാടക അതിർത്തിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഡിവൈഎസ്പി ഇന്നലെ വൈകുന്നേരത്തോടെയാണ് തിരുവനന്തപുരത്തെ വീട്ടിൽ എത്തിച്ചേർന്നത്. ഇതോടെ കേസിൽ നിർണ്ണായകമായ നീക്കമാണ് ഉണ്ടായിരിക്കുന്നത്. വാദിയും പ്രതിയും മരിച്ചതോടെ കേസ് ഇനി എഴുതിത്തള്ളേണ്ടി വരും.
കഴിഞ്ഞ അഞ്ചിനാണ് തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ സനൽകുമാർ എന്ന യുവാവിനെ ഓടിയെത്തുന്ന വാഹനത്തിനു മുന്നിലേയ്ക്ക് എറിഞ്ഞ് കൊലപ്പെടുത്തിയത്. സംഭവത്തിനു ശേഷം ഒളിവിൽ പോയ ഹരികുമാർ ദിവസങ്ങളോളം കേരള കർണ്ണാടക അതിർത്തിയിൽ ഒളിവിൽ കഴിയുകയായിരുന്നു. സനൽകുമാറിന്റെ കൊലപാതകത്തിൽ ഹരികുമാറിനെ പ്രതി ചേർത്തതോടെ കേരള പൊലീസിൽ നിന്നും ഡിവൈഎസ്പിയെ സസ്‌പെന്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇയാൾ കേസിൽ ഒളിവിൽ പോയത്.
തുടർന്ന് ക്രൈബ്രാഞ്ച് ഐജി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് പൊലീസ് ഹരികുമാറിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് സമ്മർദം ശക്തമാക്കിയിരുന്നു. പൊലീസിന്റെ സമ്മർദം ശക്തമായതിനെ തുടർന്ന് തിങ്കളാഴ്ച ഹരികുമാർ കോടതിയിൽ കീഴടങ്ങുമെന്ന് പ്രചാരണം ശക്തമായിരുന്നു. കീഴടങ്ങുന്നതിന്റെ ഭാഗമായി ഞായറാഴ്ച രാത്രിയിൽ ഹരികുമാർ കല്ലമ്പലത്തെ വീട്ടിൽ ഇദ്ദേഹം എത്തിയിരുന്നു. ഇന്ന് രാവിലെ വീടിനുള്ളിൽ ആരോ തൂങ്ങി മരിച്ച് നിൽക്കുന്നത് കണ്ടതായി നാട്ടുകാർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മരിച്ചത് ഹരികുമാറാണെന്ന് കണ്ടെത്തിയത്. വീടിന്റെ ചായ്പ്പിനോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്.
ഇതിനിടെ ഹരികുമാറിനെ സഹായിച്ച രണ്ടു പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ഹരികുമാറിനെ സഹായിച്ചവരെയെല്ലാം പൊലീസ് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം ശക്തമായി തുടരുമെന്ന് വിഎസ്ഡിപി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരനും ഹരികുമാറിന്റെ ഭാര്യയും ബന്ധുക്കളും അറിയിച്ചു.
പ്രതി ഹരികുമാറും മരിച്ചതോടെ കേസിൽ നിർണ്ണായകമായ നിലപാടുകൾ ഇനി ഉണ്ടാകും. ക്രൈംബ്രാഞ്ച് ഹരികുമാറിനെ കേസിൽ പ്രതിയാക്കി തന്നെ അന്വേഷണം പൂർത്തിയാക്കും. പക്ഷേ, പ്രതി മരിച്ചതിനാൽ ഇനി കേസിൽ വിചാരണ ഉണ്ടാകില്ല. പക്ഷേ, കേസിൽ രക്ഷപെടാൻ ഹരികുമാറിനെ സഹായിച്ച പ്രതികൾക്കെതിരായ കുറ്റകൃത്യങ്ങളെല്ലാം നിലനിൽക്കും. ഇവർക്കെതിരെ വിചാരണയും ശിക്ഷയും ഉണ്ടാകും.