പാറ പൊട്ടിക്കാന്‍ സൂക്ഷിച്ച സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു; പത്തനംതിട്ട ആനിക്കാട്ട് ചായക്കടയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ ഒരാളുടെ കൈപ്പത്തി അറ്റു

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട: മല്ലപ്പള്ളിക്കടുത്ത് ആനിക്കാട്‌ ചായക്കടയില്‍ പൊട്ടിത്തെറി. ആനിക്കാട്‌ പിടന്നപ്ലാവിലെ ചായക്കടയിലാണ് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചത്.

അപകടത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ കൈപ്പത്തി അറ്റുപോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ പുളച്ചമാക്കല്‍ ബഷീറിന്റെ ചായക്കടയിലാണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തില്‍ ബഷീറിനും പരിക്കേറ്റിട്ടുണ്ട്.

ഗുരുതരമായി പരിക്കേറ്റ വേലൂര്‍ സണ്ണി ചാക്കോ(64) എലിമുള്ളില്‍ ബേബിച്ചന്‍(72) എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പരിക്കേറ്റ മറ്റുള്ളവരെ മല്ലപ്പള്ളി താലൂക്ക് ആശുപത്രി, ആനിക്കാട് പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലും പ്രവേശിപ്പിച്ചു. പാറ പൊട്ടിക്കാന്‍ സൂക്ഷിച്ച സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചെന്നാണ് പ്രാഥമിക നിഗമനം.