കോട്ടയം മണിപ്പുഴയിൽ തോട്ടിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി; മരിച്ചത് മലപ്പുറം സ്വദേശി

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: മണിപ്പുഴ ഈരയില്‍ക്കടവ് ബൈപ്പാസിന് സമീപം കൈത്തോട്ടില്‍ യുവാവിനെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം സ്വദേശി സുധീഷ്(33) ആണ് മരിച്ചത്.

video
play-sharp-fill

ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മണിപ്പുഴ ഈരയില്‍ക്കടവ് ബൈപാസ് റോഡിന്റെ സമീപത്തെ തോട്ടിൽ മൃതദേഹം കണ്ടെത്തിയത്.

മണിപ്പുഴ നാട്ടകം ഗസ്റ്റ് ഹൗസ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഫ്രൂട്ട്സ് കട നടത്തിയിരുന്ന ആളാണ് ഇയാൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടകള്‍ക്ക് പിന്നിലായാണ് മൃതദേഹം കണ്ടെത്തിയത്.

സമീപത്തെ കടകളില്‍ ജോലി ചെയ്യുന്ന ആളുകളാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് ഇവര്‍ പൊലീസിനെ വിവരം അറിയിച്ചു.

കലുങ്കിന് സമീപമിരുന്നപ്പോള്‍ കാല്‍വഴുതി തോട്ടില്‍ വീണതാകാനാണ് സാധ്യതയെന്ന് നാട്ടുകാര്‍ പറയുന്നു.