പതിമൂന്നുകാരിയെ മണിമലയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; അപകടമരണമാണോ ആത്മഹത്യയാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല; പൊലീസ് അന്വേഷണം ആരംഭിച്ചു
സ്വന്തം ലേഖകൻ
തിരുവല്ല: പതിമൂന്നുകാരിയെ മണിമലയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പ്രം കല്ലുങ്കൽ സ്വദേശിനി നമിതയുടെ മൃതദേഹമാണ് ആറ്റിൽ നിന്ന് കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെ 7 മണിയോടെയായിരുന്നു സംഭവം. പെൺകുട്ടി കല്ലുങ്കൽ പാലത്തിൽ നിന്നു ആറ്റിലേക്ക് ചാടുകയാണ് ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു.
ഒൻപത് മണിയോടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടമരണമാണോ ആത്മഹത്യയാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
പോസ്റ്റ്മോർട്ടം നടത്തിയതിന് ശേഷമേ മരണകാരണം വ്യക്തമാകു. മൃതദേഹം തിരുവല്ല താലുക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.
കുട്ടിയെ വീട്ടിൽ നിന്നും കാണാതായത് എപ്പോഴാണ് എന്നത് അടക്കമുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം തുടങ്ങി.
Third Eye News Live
0