![വിവിധ ജില്ലകളിൽ നിന്ന് പോത്തുകളെ മോഷ്ടിച്ച് മാംസ വിൽപന; നാൽവർ സംഘം പൊലീസ് പിടിയിൽ വിവിധ ജില്ലകളിൽ നിന്ന് പോത്തുകളെ മോഷ്ടിച്ച് മാംസ വിൽപന; നാൽവർ സംഘം പൊലീസ് പിടിയിൽ](https://i0.wp.com/thirdeyenewslive.com/storage/2021/12/pothe.jpg?fit=1024%2C553&ssl=1)
വിവിധ ജില്ലകളിൽ നിന്ന് പോത്തുകളെ മോഷ്ടിച്ച് മാംസ വിൽപന; നാൽവർ സംഘം പൊലീസ് പിടിയിൽ
സ്വന്തം ലേഖകൻ
ചങ്ങനാശേരി: പോത്തുകളെ കടത്തിക്കൊണ്ടുപോയി കശാപ്പുചെയ്ത് വില്‍പ്പന നടത്തുന്ന സംഘത്തെ പോലീസ് പിടികൂടി.
കോട്ടയം നെടുങ്കുന്നം അണിയറ വീട്ടില്‍ അപ്പുമോന് (26), വെള്ളാവൂര്‍ പായിക്കുടി വീട്ടില്‍ സതീഷ്കുമാര്‍ (37), സഹോദരന് സന്ദീപ് (30), പാലക്കാട് കണ്ണന്തറ വടക്കുഞ്ചേരി വീട്ടില്‍ അബ്ദുള്‍ സലാം (27) എന്നിവരാണ് നെടുമ്പാശ്ശേരി പോലീസിന്റെ പിടിയിലായത്.
മല്ലപ്പള്ളി, പാലാ, കൂത്താട്ടുകുളം, എറണാകുളം ഭാഗങ്ങളില്‍ നിന്നായി പോത്തുകളെ മോഷ്ടിച്ചു വിവിധ കശാപ്പുശാലകള്‍ക്ക് വില്‍പ്പന നടത്തിയെന്നാണ് ഇവരുടെ പേരിലുള്ള കേസ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാത്രികാലങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ പിക്കപ്പ് വാനുമായി എത്തി തക്കം നോക്കി പോത്തുകളെ ഇതില്‍ കയറ്റി വിവിധ കശാപ്പുശാലകളില്‍ എത്തിക്കുന്ന മോഷണ രീതിയാണ് ഇവര്‍ സ്വീകരിച്ചിരുന്നത്.
നെടുമ്പാശേരി പോലീസ് പരിധിയില്‍നിന്നും അഞ്ചു പോത്തുകളെ മോഷ്ടിച്ച കേസിലാണ് ഇവര്‍ പിടിയിലായത്. കഴിഞ്ഞ ദിവസം നെടുമ്പാശേരി പൊലീസ് ചങ്ങനാശേരിയിലെത്തി ഡിവൈഎസ്പി ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന്റെ സഹായത്തോടെ ചങ്ങനാശേരി ബൈപാസില്‍ പ്രതികള്‍ സഞ്ചരിച്ച വാഹനം തടഞ്ഞു പ്രതികളെ പിടികൂടി.
പെരുന്നയിലുള്ള ആളുടെ ഉടമസ്ഥതയിലുള്ള പിക്ക് അപ്പ് വാന്‍ വാടകയ്ക്കെടുത്താണ് പ്രതികള്‍ മോഷണം നടത്തിയിരുന്നതെന്നും പോലീസ് പറഞ്ഞു. ഇവരെക്കുറിച്ച് പോലീസ് കൂടുതല്‍ അനേഷണം നടത്തിവരികയാണ്.