തലയിലും, കഴുത്തിലുമേറ്റ ആഴത്തിലുള്ള മുറിവുകൾ മരണകാരണം; ശരീരത്തിൽ 30 ലധികം മുറിവുകൾ; മുഖം വെട്ടേറ്റ് വികൃതമായിരുന്നു; ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

Spread the love

സ്വന്തം ലേഖകൻ
ആലപ്പുഴ : തലയിലും, കഴുത്തിലുമേറ്റ ആഴത്തിലുള്ള മുറിവുകൾ മരണകാരണം. ശരീരത്തിൽ 30 ലധികം മുറിവുകൾ ഉണ്ട്. കൊല്ലപ്പെട്ട ബി.ജെ.പി നേതാവും ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയുമായ രഞ്ജിത്ത് ശ്രീനിവാസിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്.

video
play-sharp-fill

ക്രൂരമായ ആക്രമണമാണ് ഉണ്ടായത്. മുറിവുകളിൽ 20 എണ്ണം ആഴത്തിലുള്ളതാണ്. കഴുത്തിലും, തലയിലുമേറ്റ ആഴത്തിലുള്ള മുറിവാണ് മരണത്തിന് കാരണമായത്. തലയിൽ വെട്ടേറ്റതിനെ തുടർന്ന് തലയോട് പൊളിഞ്ഞു.

തലച്ചോറിനും ക്ഷതമേറ്റിട്ടുണ്ട്. മുഖം വെട്ടേറ്റ് വികൃതമായിരുന്നു. ഇടതു കണ്ണിന്റെ ഭാഗത്തു നിന്നും തുടങ്ങി താടിയിൽ അവസാനിക്കുന്നതാണ് മുഖത്തേറ്റിരിക്കുന്ന പരിക്ക്. മൂക്കും, നാക്കും, കീഴ്‌ത്താടിയും, ചുണ്ടുകളും മുറിഞ്ഞിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നെഞ്ചിൽ ആഴത്തിലുള്ള വെട്ടേറ്റിട്ടുണ്ട്. ഇതിൽ കരളിന് മുറിവേറ്റു. ഇടത്, വലതു കാലുകൾക്കും വെട്ടേറ്റിട്ടുണ്ട്. ഇതിൽ കൂടുതൽ വെട്ടേറ്റിരിക്കുന്നത് വലതു കാലിനാണ്. ആഴത്തിലുള്ള ആറ് മുറിവുകളാണ് വലതുകാലിൽ ഉള്ളത്. ഇടതു കാലിൽ രണ്ട് മുറിവുകളാണ് ഉള്ളത്.

ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് സയന്‍സ് വിഭാഗം മേധാവി രഞ്ജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് പോസ്റ്റമോര്‍ട്ടം നടത്തിയത്.

രണ്ടര മണിക്കൂര്‍ സമയംകൊണ്ടാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇന്ന് തന്നെ അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറും.