എ എം ഹാരിസിൻ്റെ അറസ്റ്റ്; പൊല്യൂഷൻ കൺട്രോൾ ബോർഡിൽ കൈക്കൂലിക്ക് വേണ്ടി ചുവപ്പു നാടയിൽ കുരുക്കിയിട്ടിരുന്ന മുഴുവൻ ഫയലുകളും പാസാക്കി വിജിലൻസ്; കൈക്കൂലിക്കാർക്കെതിരെ കർശന നടപടിയുമായി കോട്ടയം വിജിലൻസ്

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസർ എ എം ഹാരിസ് കൈക്കൂലിയ്ക്ക് വേണ്ടി തടഞ്ഞുവെച്ചിരുന്ന എല്ലാ ഫയലുകളും വിജിലൻസ് പാസാക്കി.

വിജിലൻസ് എസ്.പി വി ജി വിനോദ് കുമാറിൻ്റെ നിർദ്ദേശപ്രകാശം ഡിവൈഎസ്പിയും സംഘവും മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിലെത്തി കൈക്കൂലി കൊടുക്കാത്തതിൻ്റെ പേരിൽ ചുവപ്പു നാടയിൽ കുരുക്കിയിട്ടിരുന്ന മുഴുവൻ ഫയലുകളും തീർപ്പാക്കുകയായിരുന്നു.

പരാതിക്കാരനായ ജോബിന് 2026 വരെയുള്ള കൺസൻ്റും നൽകിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റബര്‍ ട്രേഡിങ് കമ്പനിക്ക് ലൈസന്‍സ് പുതുക്കി നല്‍കാനാണ് ഹാരിസ് കൈക്കൂലി ആവശ്യപ്പെട്ടത്.

ലൈസന്‍സ് പുതുക്കി നല്‍കാന്‍ 25000 രൂപയാണ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇയാള്‍ വിജിലന്‍സിനെ വിവരമറിയിക്കുകയായിരുന്നു.

പണം നല്‍കിയതോടെ ഓഫീസില്‍ വേഷം മാറിയെത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഹാരിസിനെ പിടികൂടുകയായിരുന്നു.

അറസ്റ്റിലായ ഹാരിസിനെ ഇന്ന് രാവിലെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.