ആശ്രയയിൽ ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നൽകി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റും, ധനസഹായവും ഈ മാസം 147 വൃക്ക രോഗികൾക്ക് നൽകി.

ജീവൻ രക്ഷാ ചാരിറ്റി ആൻഡ് സർവീസ് സൊസൈറ്റി പ്രസിഡൻ്റ് അഡ്വേക്കറ്റ് ജോർജ് ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ അയ്മനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സബിത പ്രേംജി യോഗം ഉദ്ഘാടനവും, എക്സ്.എം.ഇ.സി അസിസ്റ്റ് ട്രസ്റ്റ് സെക്രട്ടറി ഡോ. എം വി രാജേഷ് കിറ്റും, ധനസഹായ വിതരണ ഉദ്ഘാടനവും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പി എസ് അരവിന്ദാക്ഷൻ നായർ, കുര്യാക്കോസ് വർക്കി, എൽദോത് പി എസ് , സാലി കുര്യാക്കോസ് എന്നിവർ ആശംസകൾ അർപ്പിച്ചു.

സിസ്റ്റർ. സ്ലോമോ സ്വാഗതവും, ജോസഫ് കുര്യൻ കൃതജ്ഞതയും നേർന്നു.

കൊച്ചി മോഡൽ എൻജിനീയറിംങ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയായ എക്സ്.എം.ഇ.സി അസിസ്റ്റ് ട്രസ്റ്റ് ഡയാലിസിസ് കിറ്റുകളും, എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന ജീവൻ രക്ഷാ ചാരിറ്റി ആൻഡ് സർവീസ് സൊസൈറ്റി ധനസഹായവും സ്പോൺസർ ചെയ്തു.