“പത്തൊൻപതാം നൂറ്റാണ്ട്” സിനിമയുടെ പതിനെട്ടാമത്തെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊച്ചി: “പത്തൊൻപതാം നൂറ്റാണ്ട്” സിനിമയുടെ പതിനെട്ടാമത്തെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു.

തിരുവിതാംകൂറിൻ്റെ മുൻ പടനായകൻമാരിൽ ശ്രദ്ധേയനായിരുന്ന പപ്പുക്കുറുപ്പിൻ്റെ പുത്രൻ കണ്ണൻ കുറുപ്പ് എന്ന പോലീസ് ഇൻസ്പെക്ടറെ ആണ് പോസ്റ്റർ പരിചയപ്പെടുത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈസ്റ്റ് ഇന്ത്യ കമ്പിനിയുടെ അധിനിവേശത്തോടെ പുത്തൻ ഉണർവ്വു നേടിയ തിരുവിതാംകൂർ പോലീസിലെ വ്യത്യസ്ത വ്യക്തിത്വമായ ഈ ഇൻസ്പെക്ടറെ വിഷ്ണു വിനയ് എന്ന യുവ നടനാണ് അവതരിപ്പിക്കുന്നത്.

അധസ്ഥിതർക്കു വേണ്ടി പൊരുതിയ ധീരനായ പോരാളി ആറാട്ടുപുഴ വേലായുധ പണിക്കർ ഒരു വശത്തും, അയാളെ ഉൻമൂലനം ചെയ്യാൻ സർവ്വസന്നാഹത്തോടെ പടയൊരുക്കിയ നാടുവാഴികൾ മറു ഭാഗത്തും അണിനിരന്നപ്പോൾ കണ്ണൻ കുറുപ്പു സ്വീകരിച്ച നിലപാട് ആരെയും അമ്പരപ്പിക്കുന്നതായിരുന്നു.

ശ്രീ ഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന പത്തൊൻപതാം നൂറ്റാണ്ട് ഷൂട്ടിംഗ് പൂർത്തിയായി.

2022 ഏപ്രിലിൽ ചിത്രം തീയറ്ററിൽ എത്തും.