സഹോദരനുമായി വഴക്കിട്ട് വീടുവിട്ടിറങ്ങി ; നാട്ടുകാർ വിവരം അന്വേഷിച്ചപ്പോൾ സമീപത്തെ കുറ്റിക്കാട്ടിലൊളിച്ചു; നാടിനെ ഭീതിയിലാഴ്ത്തിയ പെൺകുട്ടിയെ കണ്ടെത്താനായി അ​ഗ്നിശമനസേന

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കറുകച്ചാൽ ∙ വീട്ടിൽ നിന്നു പിണങ്ങിയിറങ്ങിയ പെൺകുട്ടി നാട്ടുകാരെയും വീട്ടുകാരെയും ഭീതിയിലാഴ്ത്തി കാടും പടർപ്പും നിറഞ്ഞ കുറ്റിക്കാട്ടിൽ ഒളിച്ചു.

വിവരമറിഞ്ഞെത്തിയ നാട്ടുകാരും അഗ്നിരക്ഷാസേനയും പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായില്ല. രാത്രി വൈകിയും പരിശോധന തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളാവൂർ ഏറത്തുവടകര ആനക്കല്ല് ഭാഗത്ത് ഇന്നലെ രാത്രി 7.30നാണ് സംഭവം. പൂണിക്കാവ് സ്വദേശിനിയായ പതിനേഴുകാരിയാണ് സഹോദരനുമായി വഴക്കുണ്ടാക്കിയ ശേഷം രാത്രി വീടുവിട്ടിറങ്ങിയത്.

പെൺകുട്ടി ഒറ്റയ്ക്കു നടന്നുവരുന്നതു കണ്ട് നാട്ടുകാർ ‘എവിടെപ്പോകുന്നു’ എന്നു ചോദിച്ചതോടെ പെൺകുട്ടി സമീപത്തെ കാടും പടർപ്പും നിറഞ്ഞ തോട്ടത്തിലേക്കു ചാടി ഓടിമറഞ്ഞു.

പെൺകുട്ടിയുടെ വീട്ടിൽ നിന്ന് 2 കിലോമീറ്ററോളം ദൂരത്താണ് ഈ സ്ഥലം. വെളിച്ചമില്ലാത്തതിനാൽ തോട്ടത്തിലൂടെ കടന്നുപോവുക ദുർഘടമാണ്.

തോട്ടത്തിൽ നിന്ന് 600 മീറ്റർ മാറി മണിമലയാർ ഉള്ളതിനാൽ അപകടസാധ്യതയും കൂടുതലാണ്. പെൺകുട്ടി തോട്ടത്തിലൂടെ ഓടി സമീപത്തെ മറ്റേതെങ്കിലും വീടുകളിൽ വീട്ടുകാർ അറിയാതെ ഒളിച്ചിരിപ്പുണ്ടാകാം എന്നും നാട്ടുകാർ സംശയം പ്രകടിപ്പിച്ചതോടെ ഈ വഴിക്കും തിരച്ചിൽ തുടരുന്നുണ്ട്.