video
play-sharp-fill

റോഡരികിലെ പോസ്റ്റിലിടിച്ച് വിദ്യാർത്ഥിയുടെ തലയറ്റു; കെഎസ്ആർടിസി ഡ്രൈവർക്ക് നാല് വർഷത്തിന് ശേഷം തടവും പിഴയും ശിക്ഷവിധിച്ച് കോടതി

റോഡരികിലെ പോസ്റ്റിലിടിച്ച് വിദ്യാർത്ഥിയുടെ തലയറ്റു; കെഎസ്ആർടിസി ഡ്രൈവർക്ക് നാല് വർഷത്തിന് ശേഷം തടവും പിഴയും ശിക്ഷവിധിച്ച് കോടതി

Spread the love


സ്വന്തം ലേഖകൻ

കണ്ണൂർ: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യവെ റോഡരികിലെ പോസ്റ്റിലിടിച്ച് വിദ്യാർത്ഥിയുടെ തല അറ്റുപോയ കേസിൽ ബസ് ഡ്രൈവർക്ക് തടവും പിഴയും ശിക്ഷ. മുണ്ടയാംപറമ്പിലെ ഇകെ ജോസഫി(45)നെയാണ് മൂന്ന് മാസം തടവിനും 6000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. കൂത്തുപറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എഎഫ് ഷിജുവാണ് ശിക്ഷ വിധിച്ചത്.

2017 ഏപ്രിൽ 26-ന് കൊട്ടിയൂർ പഞ്ചായത്ത് ഓഫീസിന് സമീപമായിരുന്നു സംഭവം. തമിഴ്‌നാട് ഗൂഡല്ലൂർ പുത്തൂർ എച്ചംവയലിലെ സിബി ജയറാമാ (13)ണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തല പുറത്തേയ്ക്കിടാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ഉടൽഭാഗം ബസിനകത്തായിരുന്നു. തല സമീപത്തെ ഓവുചാലിലും കണ്ടെത്തി. സംഭവത്തിന് ദൃക്‌സാക്ഷിയായ കുട്ടിയുടെ ബന്ധു ബോധരഹിതയാവുകയും ചെയ്തിരുന്നു. കേളകം സിഐ ആയിരുന്ന പി ടി പ്രദീഷാണ് കേസന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.