
സ്വന്തം ലേഖിക
കൊച്ചി: സിനിമയില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായി ജോലി വാങ്ങി തരാമെന്ന് വിശ്വസിപ്പിച്ച് പല സ്ഥലങ്ങളിലെ ലോഡ്ജുകളില്‍ എത്തിച്ച് യുവതിയെ പീഡിപ്പിച്ചശേഷം മൂന്നര ലക്ഷത്തോളം രൂപ തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍.
തിരുവനന്തപുരം മഞ്ഞാമല സ്വദേശി താറാവിള വീട്ടില്‍ സുരേഷ് കുമാറിനെയാണ് (46) ചേരാനല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഷൂട്ടിങ് ലൊക്കേഷനിലേക്കെന്ന് പറഞ്ഞു വിവിധ സ്ഥലങ്ങളിലെ ലോഡ്ജുകളില്‍ എത്തിച്ച് പീഡിപ്പിച്ചശേഷം യുവതിയുടെയും ബന്ധുക്കളുടെയും മൂന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്ത് കടന്നു കളയുകയായിരുന്നു പ്രതി.
വിവിധ ജില്ലകളിലായി ഇയാള്‍ക്കെതിരെ സമാന രീതിയിലുള്ള തട്ടിപ്പ് കേസുകളും പരാതികളും ഉള്ളതായി അന്വേഷണത്തില്‍ വ്യക്തമായി.
എറണാകുളം സെന്‍ട്രല്‍ എസിപി സി ജയകുമാറിൻ്റെ നിര്‍ദേശപ്രകാരം ചേരാനല്ലൂര്‍ പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ വിപിന്‍ കുമാര്‍ കെ ജി, സബ് ഇന്‍സ്പെക്ടര്‍മാരായ സന്തോഷ് മോന് കെ എം, വിപിന്‍ ആര് എസ്, ജയിംസ് ടി എക്സ്, എല്‍ദോ എ കെ, എഎസ്ഐ ബിനു, ഷിബു ജോര്‍ജ്, സിഗോഷ്, നിതിന്‍, അനീഷ് എന്നിവരുള്‍പ്പെട്ട അന്വേഷണ സംഘമാണ് ഒളിവില്‍ കഴിഞ്ഞ പ്രതിയെ പിടികൂടിയത്.