ട്യൂഷന്‍ പഠിക്കാനെത്തിയ പത്തു വയസ്സുകാരിക്ക് പീഡനം; ഇരുപതുകാരനെ പെലീസ് അറസ്റ്റ് ചെയ്തു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

നെടുങ്കണ്ടം: ട്യൂഷന്‍ പഠിക്കാന്‍ വീട്ടിലെത്തിയ പത്തു വയസ്സുകാരിയെ പീഡിപ്പിച്ച ഇരുപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കമ്പംമെട്ട് സ്വദേശി നാസിഫ് ആണ് അറസ്റ്റിലായത്. കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ്മോന്റെയും എസ്എച്ച്ഒ അനിൽകുമാറിൻ്റെയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ ഉണ്ടായി. ഇത് ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയയാക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൗണ്‍സലിങ്ങിനിടെയാണ് പെണ്‍കുട്ടി പീഡനം വെളിപ്പെടുത്തിയത്. പെണ്‍കുട്ടിയെ ട്യൂഷന്‍ പഠിപ്പിക്കുന്ന യുവാവ് ലൈംഗികമായി ചൂഷണം ചെയ്തതായി കുട്ടി പറഞ്ഞു.

കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്ന യുവാവാണ് അറസ്റ്റിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കമ്പംമെട്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.