പാലായിൽ യു​വാ​വി​നെ വെട്ടിപരിക്കേൽപിച്ചു; പ്രതി അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

പാ​ലാ: കേ​ബി​ള്‍ ടി.​വി വ​രി​സം​ഖ്യ വാ​ങ്ങാ​നെ​ത്തി​യ യു​വാ​വി​നെ വാ​ക്ക​ത്തി ഉ​പ​യോ​ഗി​ച്ച്‌ വെ​ട്ടി​പ്പ​രി​ക്കേ​ല്‍പി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ പ്ര​തി അ​റ​സ്​​റ്റി​ല്‍.

പാ​ലാ ക​രൂ​ര്‍ തെ​രു​വും​കു​ന്നേ​ല്‍ സു​നി​ലി​നെ​യാ​ണ് (46) പാ​ലാ എ​സ്.​ഐ അ​ഭി​ലാ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടാ​യി​രു​ന്നു സം​ഭ​വം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാ​ലാ​യി​ലെ സ്​​റ്റാ​ര്‍ നെ​റ്റ് കേ​ബി​ളി​ലെ ജീ​വ​ന​ക്കാ​ര​നാ​യ പ്രി​ന്‍സ് ജോ​ര്‍ജി​ന്​ നേ​രെ​യാ​യി​രു​ന്നു അ​ക്ര​മം. സു​നി​ലി​െന്‍റ വീ​ട്ടി​ല്‍ പി​രി​വി​നെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. വ​രി​സം​ഖ്യ സു​നി​ലി​െന്‍റ മാ​താ​വ്​ ന​ല്‍​കി.

ഇ​തു​വാ​ങ്ങി ബൈ​ക്കി​ല്‍ ക​യ​റാ​ന്‍ തു​ട​ങ്ങു​മ്ബോ​ള്‍ സു​നി​ല്‍ വാ​ക്ക​ത്തി​യു​മാ​യി പ്രി​ന്‍സി​നെ അ​ക്ര​മി​ക്കാ​നെ​ത്തു​ക​യാ​യി​രു​ന്നു. പ്രി​ന്‍​സ്​ ഒ​ഴി​ഞ്ഞു​മാ​റു​ക​യും വാ​ക്ക​ത്തി ത​ട്ടി​ത്തെ​റി​പ്പി​ച്ച്‌​ ഓ​ടി​ര​ക്ഷ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. സു​നി​ല്‍ അ​മ്മ​യു​മാ​യി സ്ഥി​രം വ​ഴ​ക്ക് കൂ​ടി​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.