വഴിപാടുകള്‍ രസീതാക്കാതെ തുക തട്ടുന്നതായുള്ള പരാതി; വിജിലൻസ് അറസ്റ്റ് ചെയ്തവരെ രക്ഷപ്പെടുത്താൻ ഉന്നതതല ഇടപെടൽ സജീവമാകുന്നു

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : ക്ഷേത്രങ്ങളിൽ തട്ടിപ്പ് നടത്തി വിജിലൻസ് അറസ്റ്റ് ചെയ്തവരെ രക്ഷപ്പെടുത്താൻ ഉന്നതതല ഇടപെടൽ സജീവമാകുന്നു.

ശബരിമല, ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രങ്ങളില്‍നിന്നു വിജിലന്‍സ്‌ പിടികൂടിയ ജീവനക്കാർക്കായി ആണ് ഇടപെടൽ നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിമലയില്‍ നെയ്യഭിഷേക കൗണ്ടറിലെ ജീവനക്കാരനാണ്‌ വിജിലന്‍സ്‌ പിടിയിലായത്‌. ഇയാള്‍ കൗണ്ടറില്‍ രണ്ടു ദിവസം കൈപ്പറ്റിയ രസീത്‌ തുക ഒടുക്കാതെ കൈയില്‍ സൂക്ഷിക്കുകയായിരുന്നു. ഇയാളുടെ പക്കല്‍നിന്നു കണക്കില്‍പ്പെടാത്ത മുപ്പതിനായിരത്തിലേറെ രൂപയും കണ്ടെത്തു.

നെയ്യഭിഷേകത്തിനായി രസീതു ചീട്ടാക്കുന്ന ഭക്‌തര്‍ക്ക്‌ ബാക്കി നല്‍കാതെ കബളിപ്പിച്ചെന്നാണ്‌ ആരോപണം. ഭക്‌തരുമായി സ്‌ഥിരം വാക്കുതര്‍ക്കമുണ്ടാക്കിയ ഇയാള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട്‌ ശുപാര്‍ശ നല്‍കിയിരുന്നു.

ഇടതുസംഘടനാ നേതാവായതിനാല്‍ പരാതികള്‍ ഒതുക്കിത്തീര്‍ത്തെന്ന്‌ ആരോപണമുണ്ട്‌.
നെയ്യഭിഷേക കൗണ്ടറില്‍ ജോലി നോക്കിയിരുന്ന വൈക്കം ഗ്രൂപ്പില്‍ നിന്നുള്ള ഇയാളെ മറ്റൊരു വിഭാഗത്തിലേക്കു മാറ്റി രക്ഷിക്കാനുള്ള ശ്രമങ്ങളാണ്‌ അണിയറയില്‍.

ഉദ്യോഗസ്‌ഥനെതിരേ നടപടി ഉണ്ടാകുമെന്ന്‌ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ മെമ്പർ പി.എം. തങ്കപ്പന്‍ പറഞ്ഞു. ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ വഴിപാടുകള്‍ രസീതാക്കാതെ തുക തട്ടുന്നതായുള്ള പരാതിയെത്തുടര്‍ന്നാണ്‌ ശാന്തിക്കാരനെ വിജിലന്‍സ്‌ പിടികൂടിയത്‌.