play-sharp-fill
വിഴുങ്ങാനെത്തിയ തീയിൽ നിന്നും ഉലകനായകന്റെ മകൾ രക്ഷപെട്ടു: തിരികെ ജീവിതം കിട്ടിയത് അത്ഭുതകരമായി; ജീവിതത്തിനും മരണത്തിനും ഇടയിലെ നൂൽപ്പാലത്തിലൂടെ ശ്രുതി ഹാസൻ

വിഴുങ്ങാനെത്തിയ തീയിൽ നിന്നും ഉലകനായകന്റെ മകൾ രക്ഷപെട്ടു: തിരികെ ജീവിതം കിട്ടിയത് അത്ഭുതകരമായി; ജീവിതത്തിനും മരണത്തിനും ഇടയിലെ നൂൽപ്പാലത്തിലൂടെ ശ്രുതി ഹാസൻ

സ്വന്തം ലേഖകൻ

ന്യൂയോർക്ക്: വിഴുങ്ങാനെത്തിയ തീയിൽ നിന്നും ജീവിതം തിരികെ ലഭിച്ചതിന്റെ ആശ്വാസത്തിലാണ് ഉലകനായകൻ കമലഹാസന്റെ മകൾ ശ്രുതി ഹാസൻ. അമേരിക്കയിലെ ഒരു നഗരത്തെ മുഴുവൻ കാട്ടു തീ വിഴുങ്ങുമ്പോൾ ഇതിനുള്ളിൽ കുടുങ്ങിയവരിൽ ശ്രുതിയുമുണ്ടായിരുന്നു.
കാലിഫോർണിയയിൽ നാശം വിതയ്ക്കുന്ന കാട്ടുതീ പടർന്നു പിടിച്ച പ്രദേശത്തിനു മീറ്ററുകൾ മാത്രം ദൂരെയുണ്ടായിരുന്നു ശ്രുതി. കാട്ടിൽ തീ ആളിപ്പടർന്ന് നഗരത്തിലേയ്ക്ക് പടർന്നു പിടിച്ചപ്പോഴേയ്ക്കും ശ്രുതി ഇവിടെ നിന്നു മടങ്ങിയിരുന്നു. പക്ഷേ, തീ ആളിപ്പടരുന്നതിനു ഒരു ദിവസം മുൻപ് ശ്രൂതി ഇവിടെ നിന്നു മടങ്ങിയിരുന്നു. പിറ്റേന്ന് അറിഞ്ഞ വാർത്ത ശ്രുതിയെയും ഞെട്ടിക്കുന്നതായിരുന്നു. ഇവർ താമസിച്ച അപ്പാർട്ടമെന്റ് പൂർണമായും അഗ്‌നിയ്ക്ക് ഇരയായായിരുന്നു.
തീ പടരുന്നതിന് ഒരു ദിവസം മുമ്ബ് വരെ ലോസ് ആഞ്ചൽസിലും മാലിബുവിലും താൻ ഉണ്ടായിരുന്നെന്ന് നടി വ്യക്തമാക്കിയത്. ഇപ്പോൾ കാണുന്നത് വിശ്വസിക്കാനാകുന്നില്ലെന്നും അവിടെയുള്ളവർ സുരക്ഷിതരായിരിക്കട്ടെയെന്നും ശ്രുതി ട്വിറ്ററിൽ കുറിച്ചു.
നടിയും മോഡലുമായ കിം കർദാഷിയാനെ കാലിഫോർണിയ സ്റ്റേറ്റ് അധികൃതർ കാലിഫോർണിയയിലെ നഗരമായ കാലബസാസിലുള്ള വീട്ടിൽ നിന്നും ഒഴിപ്പിച്ചിരുന്നു. കാട്ടുതീ കർഡാഷിയാന്റെ വീടിനെയും ബാധിക്കുമെന്ന ഘട്ടം വന്നപ്പോഴാണ് മുൻകരുതൽ നടപടിയുടെ ഭാഗമായി ഒഴിപ്പിച്ചത്.
ലോക പ്രശസ്ത ഗായിക ലേഡി ഗാഗ, ഹോളിവുഡ് നടൻ റെയൻ വിൽസൺ, സംവിധായകൻ ഗ്യുലർമോ ഡെൽ ടോറോ, ഗായിക മെലിസ എതറിഡ്ജ് തുടങ്ങിയവർ കാട്ടുതീ കാരണം കാലിഫോർണിയയിലെ തങ്ങളുടെ വീടുകൾ ഒഴിഞ്ഞുപോയിരുന്നു.
കഴിഞ്ഞ മൂന്ന് ദിവസങ്ങളായി പടർന്ന് പിടിക്കുന്ന കാട്ടുതീയിൽ ഇതുവരെ 25 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 35 പേരെ കാണാതായിട്ടുണ്ട്.
Attachments area