സ്വന്തം ലേഖിക
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും 142 അടിയായി ഉയര്‍ന്നു.
നിലവില്‍ ഒരു ഷട്ടറിലൂടെ 144 ഘനയടി വെള്ളം ഇടുക്കി ഡാമിലേക്ക് ഒഴുക്കിവിടുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തമിഴ്നാട് 1200 ഘനയടി വെള്ളമാണ് മുല്ലപ്പെരിയാറില്‍ നിന്നും കൊണ്ടുപോകുന്നത്.
പുറത്തേക്ക് ഒഴുക്കുന്നതും തമിഴ്നാട് കൊണ്ടുപോകുന്നതുമായ വെള്ളത്തിൻ്റെ അളവ് കുറച്ചതാണ് ജലനിരപ്പ് ഉയരാന്‍ കാരണം.
ജലനിരപ്പ് താഴ്ന്നുതുടങ്ങിയതോടെ ചെറുതോണി ഡാമിന്‍റെ ഷട്ടര്‍ ഇന്നലെ അടച്ചിരുന്നു.
നിലവിൽ ഇടുക്കി ഡാമിലെ ജലനിരപ്പ് 2401 അടിയായി കുറഞ്ഞിട്ടുണ്ട്. 2403 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി.