സ്വന്തം ലേഖിക
ആറാട്ടുപുഴ: മുതുകുളത്ത് 84കാരന് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് ആരോപണവുമായി ബന്ധുക്കള്‍.
മുതുകുളം തെക്ക് ലവ് ഡേയില്‍ സ്റ്റാലിനെയാണ് ചൊവ്വാഴ്ച വൈകീട്ട് വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം പിതാവ് മരിച്ചുകിടക്കുന്നത് അറിഞ്ഞില്ലെന്നാണ് മകന് അജി പറയുന്നത്. അമ്മയുമായി പിണങ്ങിക്കിടക്കുകയാണ് എന്നാണ് കരുതിയതെന്ന് ഇയാള്‍ പറയുന്നു.
തന്റെ മകനാണ് ഇവര്‍ക്കുള്ള ഭക്ഷണം നല്‍കുന്നതെന്നും അജി പറഞ്ഞു. പിതാവും മാതാവും കിടക്കുന്ന മുറിയില്‍ കയറിയിരുന്നില്ല.
സംശയം തോന്നി നോക്കിയപ്പോഴാണ് മരിച്ചുകിടക്കുന്നത് കാണുന്നത്. എന്നാല്‍, അജിയുടെ ഈ വിശദീകരണം ബന്ധുക്കളും നാട്ടുകാരും സംശയത്തോടെയാണ് കാണുന്നത്.
ശരീരം ജീർണിച്ച് ദുർഗന്ധം വമിച്ചിട്ടും കൂടെ താമസിച്ച മകനോ മരുമകളോ അറിഞ്ഞില്ല എന്നു പറയുന്നതിൽ ദുരൂഹതയുണ്ടെന്നും സഹോദരന് നീതി ലഭിക്കണമെന്നും സ്റ്റാലിൻ്റെ സഹോദരൻ ഡൊമിനിക് പറഞ്ഞു.