വിതുരയില്‍ ആറു വയസ്സുക്കാരന്‍ ഷോക്കേറ്റ് മരിച്ചു

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: വിതുരയില്‍ ആറു വയസ്സുക്കാരന്‍ ഷോക്കേറ്റ് മരിച്ചു.

ഇരട്ട കുട്ടികളില്‍ ഒരാളായ സൗരവാണ് മരിച്ചത്. രണ്ടു പേരും മുറ്റത്ത് കളിച്ച് കൊണ്ടിരിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അച്ഛന്‍ ജോലി കഴിഞ്ഞ് വന്ന് കുളിച്ച ശേഷം മുറ്റത്ത് എര്‍ത്ത് കമ്പിയില്‍ കുട്ടി കുടുങ്ങി കിടക്കുന്നതാണ് കണ്ടത്.

ഉടന്‍ തന്നെ കുട്ടിയെ അയല്‍വാസികള്‍ ചേര്‍ന്ന് വിതുര താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.

മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ വിതുര പൊലീസ് കേസെടുത്തു.