play-sharp-fill
കോട്ടയം ജില്ലയിൽ 317 പേർക്കു കോവിഡ്; 318 പേർക്കു രോഗമുക്തി

കോട്ടയം ജില്ലയിൽ 317 പേർക്കു കോവിഡ്; 318 പേർക്കു രോഗമുക്തി

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ 317 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.

എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ അഞ്ച് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 318 പേർ രോഗമുക്തരായി. 3830 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗം ബാധിച്ചവരിൽ 202 പുരുഷൻമാരും 193 സ്ത്രീകളും 58 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 89 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവിൽ 4046 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 339929 പേർ കോവിഡ് ബാധിതരായി. 332565 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 21403 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം-29

അയർക്കുന്നം-13

അതിരമ്പുഴ, ഏറ്റുമാനൂർ-12

മണർകാട്-11

പാറത്തോട്, മീനച്ചിൽ-10

വൈക്കം, എരുമേലി, കൂട്ടിക്കൽ-9

ഈരാറ്റുപേട്ട-8

രാമപുരം, പാലാ-7

ചിറക്കടവ്, വാഴപ്പള്ളി-6

കങ്ങഴ, കിടങ്ങൂർ, കാണക്കാരി, ചങ്ങനാശേരി, മുണ്ടക്കയം, കുറവിലങ്ങാട്, കരൂർ, മണിമല, മേലുകാവ്-5

ഉഴവൂർ, കാഞ്ഞിരപ്പള്ളി, കടനാട്, വിജയപുരം, പുതുപ്പള്ളി, മുത്തോലി, തിടനാട്, കടുത്തുരുത്തി, പാമ്പാടി, കൂരോപ്പട, മുളക്കുളം, മാഞ്ഞൂർ-4

തലയോലപ്പറമ്പ്, വാഴൂർ, തൃക്കൊടിത്താനം, എലിക്കുളം, തലനാട്, പള്ളിക്കത്തോട്, ആർപ്പൂക്കര, അകലക്കുന്നം, വാകത്താനം, പൂഞ്ഞാർ തെക്കേക്കര, നീണ്ടൂർ, തീക്കോയി -3

പായിപ്പാട്, പനച്ചിക്കാട്, വെള്ളൂർ, കറുകച്ചാൽ, നെടുംകുന്നം, കുമരകം, വെളിയന്നൂർ, മാടപ്പള്ളി, കോരുത്തോട്, ഭരണങ്ങാനം, മരങ്ങാട്ടുപിള്ളി-2

ഉദയനാപുരം, തിരുവാർപ്പ്, കൊഴുവനാൽ, മൂന്നിലവ്, കടപ്ലാമറ്റം, കുറിച്ചി, അയ്മനം, പൂഞ്ഞാർ- 1