play-sharp-fill
തിരുനക്കരയിലെ ദേവസ്വം ഓഫിസ് പൂട്ടാൻ ഹിന്ദു ഐക്യവേദി നേതാവിന്റെ ആഹ്വാനം; തിരുനക്കര ക്ഷേത്രത്തിൽ ഒരു രൂപ പോലും കാണിക്ക ഇടരുത്: ശബരിമലയിലെ വാഹന പാസ് ലംഘിക്കും: അയ്യപ്പഭക്തരുടെ വികാരമിളക്കി ഹിന്ദു ഐക്യവേദി നേതാവിന്റെ പ്രസംഗം; തിരുനക്ക മൈതാനം നിറഞ്ഞു കവിഞ്ഞ് അയ്യപ്പഭക്തരുടെ പ്രതിഷേധം

തിരുനക്കരയിലെ ദേവസ്വം ഓഫിസ് പൂട്ടാൻ ഹിന്ദു ഐക്യവേദി നേതാവിന്റെ ആഹ്വാനം; തിരുനക്കര ക്ഷേത്രത്തിൽ ഒരു രൂപ പോലും കാണിക്ക ഇടരുത്: ശബരിമലയിലെ വാഹന പാസ് ലംഘിക്കും: അയ്യപ്പഭക്തരുടെ വികാരമിളക്കി ഹിന്ദു ഐക്യവേദി നേതാവിന്റെ പ്രസംഗം; തിരുനക്ക മൈതാനം നിറഞ്ഞു കവിഞ്ഞ് അയ്യപ്പഭക്തരുടെ പ്രതിഷേധം

തേർഡ് ഐ ബ്യൂറോ
കോട്ടയം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ അയ്യപ്പഭക്തരുടെ വികാരം ആളിക്കത്തിച്ച് തിരുനക്കര മൈതാനത്തെ വിശ്വാസ സംരക്ഷണ സമ്മേളനം. അയ്യപ്പഭക്തരുടെ വികാരം മാനിക്കാത്ത ദേവസ്വം ബോർഡിന്റെ കീഴിലുള്ള തിരുനക്കര മഹാദേവക്ഷേത്രത്തിന്റെ ദേവസ്വം ബോർഡ് ഓഫിസ് അടച്ചു പൂട്ടാൻ വിശ്വാസികളോട് യോഗം ഉദ്ഘാടനം ചെയ്ത ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി ഹരിദാസ് ആഹ്വാനം ചെയ്തു. ഒരു ദിവസമെങ്കിൽ ഒരു ദിവസം ക്ഷേത്രത്തിന്റെ ദേവസ്വം ഓഫിസ് പൂട്ടിയിടണം.
അയ്യപ്പഭക്തരുടെ വികാരം മനസിലാക്കാത്ത, അയ്യപ്പൻമാരെ മാനിക്കാത്ത ദേവസ്വം ബോർഡ് ഓഫിസുകൾ ഹിന്ദു സമൂഹത്തിന് ആവശ്യമില്ലെന്നു അദ്ദേഹം പറഞ്ഞു. തിരുക്കര ക്ഷേത്രത്തിൽ ഒരു രൂപ പോലും ഇടാൻ ഭക്തർ തയ്യാറാകരുത്. ആവശ്യമെങ്കിൽ സ്വാമി ശരണമെന്ന് വെള്ളപേപ്പറിൽ എഴുതിയിടണം. തിരുനക്കര ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രമാണ്. ഈ ക്ഷേത്രത്തിൽ ഇടാനായി കൊണ്ടു വരുന്ന കാണിക്ക വിശ്വഹിന്ദു പരിഷത്തിന്റെ ഉടമസ്ഥതയിലുള്ള തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഇടുക. ഇതുമല്ലെങ്കിൽ, വീട്ടിൽ ഒരു ഭണ്ഡാരം വച്ച ശേഷം ക്ഷേത്രത്തിൽ ഇടാനുള്ള തുക ഈ ഭണ്ഡാരത്തിൽ ഇടുക. ഇത്തരത്തിൽ സമാഹരിക്കുന്ന തുക പാവപ്പെട്ടവരെ സഹായിക്കാൻ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിൽ പോകണമെങ്കിൽ പൊലീസ് പാസ് വേണമെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ, ഈ പാസ് ബഹിഷ്‌കരിക്കാണ് ശബരിമല കർമ്മസമിതി തീരുമാനിച്ചിരിക്കുന്നത്. ശബരിമലയിലേയ്ക്കു പോകുന്ന ഒരു ഭക്തരും പാസ് എടുത്ത് പോകില്ല. ഇത് കർമ്മസമിതി തള്ളിക്കളയുകയാണ്. ശബരിമലയ്ക്കു വേണ്ടി ജയിലിൽ പോകാൻ അയ്യപ്പഭക്തർ തയ്യാറാണ്. ശബരിമല അയ്യപ്പഭക്തരെ വെല്ലുവിളിക്കുന്നതിൽ നിന്നു സർക്കാർ പിന്നോട്ട് പോകണം. ദേവസ്വം ബോർഡ് പ്രസിഡന്റിന് നട്ടെല്ലുണ്ടെങ്കിൽ അദ്ദേഹം രാജി വച്ച് പോകണം. തന്റെ വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന രാജിക്കത്ത് നൽകാൻ അദ്ദേഹം ഷണ്ഡനല്ലെങ്കിൽ തയ്യാറാകണം. ശബരിമലയിൽ ആചാര ലംഘനത്തിനു കൂട്ടു നിന്നാൽ ഇടതു സർക്കാരിനെയും സിപിഎമ്മിനെയും ഒരു കാലത്തും നിയമസഭ കാണിക്കില്ല. അ്ടുത്ത ദിവസം സുപ്രീം കോടതി പുനപരിശോധനാ ഹർജി പരിഗണിക്കുകയാണ്. ഈ വിധി 90 ശതമാനവും അനുകൂലമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിധി അനുകൂലമായില്ലെങ്കിൽ സമരവും പ്രതിഷേധവും തുടരും. ഈ സാഹചര്യത്തിൽ അൻപത് വയസുകഴിഞ്ഞ എല്ലാ അ്മ്മമാരും ഇന്നു മുതൽ വൃതം എടുത്തു തുടങ്ങണം. ആചാരം ലംഘിച്ച് സന്നിധാനത്ത് എത്തുന്ന സ്ത്രീകളെ തടയാൻ അമ്മമാർ ശബരിമലയിൽ എത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയതു.
ശബരിമല കർമ്മസമിതി ജില്ലാ പ്രസിഡന്റ് പി.എസ് പ്രസാദ് അധ്യക്ഷത വഹിച്ചു. ആദിമാർഗി മഹാ ചണ്ഡാലബാവ മലവാരി ഭദ്രദീപ പ്രകാശനവും അനുഗ്രഹ പ്രഭാഷണവും നടത്തി. വിഎച്ച്പി സംസ്ഥാന സെക്രട്ടറി വി.ആർ രാജശേഖരൻ, വി.എച്ച്.പി ജില്ലാ സെക്രട്ടറി കെ.ആർ ഉണ്ണികൃഷ്ണൻ, ശബരിമല കർമ്മസമിതി ഭാരവാഹി കെ.പി ഗോപിദാസ് എന്നിവർ പ്രസംഗിച്ചു.