Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ആലപ്പുഴ: കളർകോട് ക്ഷേത്രക്കുളത്തിൽ കൂട്ടുകാരുമൊത്തു കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു.

പുന്നപ്ര വടക്ക് പഞ്ചായത്ത് പതിനാലാം വാർഡിൽ ദേവസ്വം പറമ്പിൽ ഷിബു – ലേഖ ദമ്പതികളുടെ മകൻ സുരാജ് (15) ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുഹൃത്തുക്കളുമൊത്ത് കുളത്തിൽ കുളിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങിതാഴുകയായിരുന്നു.

ഒപ്പം ഉണ്ടായിരുന്ന കൂട്ടുകാരുടെ ബഹളത്തെ തുടർന്ന് ഓടിയെത്തിയ നാട്ടുകാരും പൊലീസും ചേർന്ന് നടത്തിയ തെരച്ചിലിൽ ഷിബുവിനെ കരക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പറവൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.

മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിമോർച്ചറിയിൽ.