
സ്വന്തം ലേഖകൻ
ഇടുക്കി; ഇടുക്കി ഡാമിലെ ജലനിരപ്പിൽ നേരിയ വർധനവ്. അണക്കെട്ടിലെ ജലനിരപ്പ് 2400.80 അടിയായി ഉയർന്നു. 2401 അടിയിലെത്തിയാൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു.
പരമാവധി വെള്ളം മൂലമറ്റം നിലയത്തിലെ വൈദ്യുതി ഉല്‍പാദനത്തിനായി ഉപയോഗിക്കുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുല്ലപ്പെരിയാറിലെ ജലനിരപ്പിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 141.9 അടിയാണ് നിലവിലെ ജലനിരപ്പ്. 5 ഷട്ടറുകൾ 60 സെൻറീമീറ്റർ ആണ് ഇപ്പോൾ ഉയർത്തിയിട്ടുള്ളത്. ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞു.
അതേസമയം രാത്രിയിൽ ഷട്ടറുകൾ കൂടുതൽ ഉയർത്തരുത് എന്ന കേരളത്തിൻറെ ആവശ്യം ഇന്നലെയും തമിഴ്‌നാട് അംഗീകരിച്ചില്ല.
ഇന്നലെ രാത്രി 11 മണിയോടെ 9 ഷട്ടറുകൾ 60 സെന്റീമീറ്റർ ഉയർത്തി 7200 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കിയത്.
അധികജലം ഒഴുകി എത്തിയതോടെ പെരിയാറിൽ ആറടിയോളം ജലനിരപ്പ് ഉയർന്നു. ജലനിരപ്പ് 142 അടിയായി തന്നെ ക്രമീകരിക്കാനുള്ള ശ്രമമാണ് തമിഴ്‌നാട് ഇപ്പോഴും തുടരുന്നത്.