നാലുലക്ഷത്തിലധികം രൂപയുടെ വൈദ്യുതി കുടിശ്ശിക: അഞ്ച് സര്‍ക്കാര്‍ ഓഫിസുകളിലെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി; ഓഫിസുകളും ജീവനക്കാരും ഇരുട്ടില്‍
സ്വന്തം ലേഖിക
തൃശൂര്‍: വൈദ്യുതി കുടിശ്ശികയെത്തുടര്‍ന്ന് കെ.എസ്.ഇ.ബി കളക്ട്രേറ്റിലെ അഞ്ച് സര്‍ക്കാര്‍ ഓഫിസുകളിലെ ഫ്യൂസ് ഊരിയതിനെ തുടർന്ന് അഞ്ച് ഓഫിസുകളും ജീവനക്കാരും ഇരുട്ടിലായി.
അസിസ്റ്റൻ്റ് ഡ്രഗ്സ് കണ്ട്രോളര്, സ്റ്റേറ്റ് ലൈഫ് ഇന്‍ഷുറന്‍സ്, ഫോംസ് ഓഫിസ്, ശിശുക്ഷേമ സമിതി, റെക്കോഡ് റൂം തുടങ്ങിയ ഓഫിസുകളിലെ വൈദ്യുതിയാണ് ബുധനാഴ്ച രാവിലെ 10.15ഓടെ കെ.എസ്.ഇ.ബി അധികൃതരെത്തി വിച്ഛേദിച്ചത്. ഓഫിസുകളിലെ പ്രവര്‍ത്തനം സ്തംഭിച്ചതോടെ ആവശ്യക്കാരും പൊതുജനവും നിരാശരായി മടങ്ങി പോവുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കളക്ടറുമായുള്ള ധാരണ പ്രകാരം 13072 കണ്‍സ്യൂമര്‍ നസറിലെടുത്ത അഞ്ച് സര്‍ക്കാര്‍ ഓഫിസുകളിലെ വൈദ്യുതിയാണ് വിച്ഛേദിക്കപ്പെട്ടത്. 3,04,036 രൂപയുടെ കുടിശ്ശികയാണ് ആ കണ്‍സ്യൂമര്‍ നമ്പറില്‍ രേഖപ്പെടുത്തിയത്. സര്‍ചാര്‍ജടക്കം നാലുലക്ഷത്തിലധികം രൂപയുടെ കുടിശ്ശിക.
മുന്നറിയിപ്പില്ലാതെയാണ് അധികൃതര്‍ വൈദ്യുതി വിച്ഛേദിച്ചതെന്ന് ബന്ധപ്പെട്ട ഓഫിസ് അധികൃതര്‍ പറഞ്ഞു. വൈദ്യുതി ഇല്ലാതായതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് കെ.എസ്.ഇ.ബി അധികൃതര്‍ ഫ്യൂസ് ഊരിയ വിവരം ഓഫിസുകാര് അറിഞ്ഞത്. ഉടന്‍ കെ.എസ്.ഇ.ബി ചീഫ് എന്‍ജിനീയറുമായി സംസാരിച്ചെങ്കിലും അയ്യന്തോള്‍ സെക്ഷന്‍ ഓഫിസുമായി ബന്ധപ്പെടാന്‍ ആവശ്യപ്പെടുകയായിരുന്നു.
തുടര്‍ന്ന് കെ.എസ്.ഇ.ബി അധികൃതരുമായി സംസാരിച്ചെങ്കിലും തീരുമാനമായില്ല. അടുത്ത ദിവസം വിഷയം കളക്ടറുടെ ശ്രദ്ധയില്‍പെടുത്താനാണ് ഓഫിസ് പ്രതിനിധികളുടെ തീരുമാനം.
അതേസമയം, വൈദ്യുതി വിച്ഛേദിക്കുന്നത് ഉള്‍പ്പെടെ വിവരങ്ങള്‍ അറിയിച്ചിെല്ലന്നാണ് ഓഫിസ് അധികൃതരുടെ പരാതി. വിവരം കൃത്യമായി ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നും 2017 മുതല്‍ കുടിശ്ശിക അടക്കാത്തതിനാണ് വിച്ഛേദിക്കല്‍ നോട്ടീസ് നല്‍കിയതെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ വ്യക്തമാക്കി. ഒരു കണക്ഷനില്‍ നിന്ന് വിവിധ ഓഫിസുകളിലേക്ക് കണക്ഷന് പോകുന്നതിനാല്‍ ഓഫിസ് തിരിച്ചുള്ള കുടിശ്ശിക കണക്ക് ലഭ്യമാകില്ലെന്നും അവര്‍ വ്യക്മാക്കി.
കുടിശ്ശിക തുക അടച്ചാല്‍ കണക്ഷന് പുനഃസ്ഥാപിക്കാനാണ് കെ.എസ്.ഇ.ബി അയ്യന്തോള്‍ സെക്ഷന്‍ ഓഫിസില്‍നിന്നുള്ള അറിയിപ്പ്.