കോട്ടയം മെഡിക്കൽ കോളേജിന് സമീപം ഓട്ടോറിക്ഷ കാറിൽ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവർ മദ്യ ലഹരിയിൽ ആയിരുന്നതാണ് അപകടത്തിന് കാരണമെന്ന് പൊലീസ്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിന് സമീപം ഓട്ടോറിക്ഷ കാറിൽ ഇടിച്ച് അപകടം. എസ് എം ഇയിലെ അദ്ധ്യാപികയായ കുമാരനല്ലുർ സ്വദേശിനിയുടെ കാറിലാണ് ഓട്ടോറിക്ഷ ഇടിച്ചത്. ഓട്ടോ ഡ്രൈവർ മദ്യ ലഹരിയിൽ ആയിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. അമിതമായി മദ്യപിച്ചിരുന്ന ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. മെഡിക്കൽ കോളജ് ആശുപത്രിയ്ക്കു സമീപം എസ്.എം. ഇ റോഡിലായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗർഭിണിയായ ആദ്ധ്യാപിക പ്രസവ സംബന്ധമായ അവധി അപേക്ഷ നൽകുവാൻ രക്ഷിതാക്കൾക്കൊപ്പം എസ്.എം. ഇ യിൽ എത്തിയപ്പോഴാണ് അപകടം നടന്നത്.

കാർ എസ് എം.ഇയുടെ മുൻവശത്തെ റോഡരികിൽ പാർക്ക് ചെയ്ത ശേഷം അദ്ധ്യാപികയുടെ അമ്മ പുറത്തിറങ്ങിയപ്പോൾ അതേദിശയിൽ, മെഡിക്കൽ കോളജ് ഭാഗത്തു നിന്നു വന്ന ഓട്ടോറിക്ഷ കാറിനെ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽകാറിന്റെ വലത് മുൻഭാഗം പൂർണമായും തകർന്നു. ഓട്ടോ ഡ്രൈവറെ ഗാന്ധിനഗർ പൊലീസ് കസ്റ്റഡിയിലെടുത്തു.