play-sharp-fill
കോടിയേരി ബാലകൃഷ്ണൻറെ സെക്രട്ടറി സ്ഥാനത്തേയ്ക്കുള്ള മടക്കം സംബന്ധിച്ച അന്തിമ തീരുമാനം ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ

കോടിയേരി ബാലകൃഷ്ണൻറെ സെക്രട്ടറി സ്ഥാനത്തേയ്ക്കുള്ള മടക്കം സംബന്ധിച്ച അന്തിമ തീരുമാനം ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍ ഏരിയാ സമ്മേളനങ്ങളിലും പൊതു പരിപാടികളിലും സജീവമായതോടെ സെക്രട്ടറി സ്ഥാനത്തേയ്ക്കുള്ള മടക്കം തീരുമാനിക്കുമോ എന്നത് ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗത്തെ ശ്രദ്ധേയമാക്കുന്നു.

പെരിയ ഇരട്ടക്കൊലക്കേസില്‍ ഉദുമ മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമനെ സിബിഐ പ്രതിചേര്‍ത്ത സാഹചര്യത്തില്‍ പ്രതിരോധത്തിലാണ് പാർട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരിടവേളക്ക് ശേഷം സിബിഐക്കെതിരായ രാഷ്ട്രീയ പ്രചാരണം സിപിഎം തുടങ്ങുമോ എന്നതാണ് പ്രധാനം. വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ടതില്‍ പള്ളികളില്‍ പ്രതിഷേധം സംഘടിപ്പിക്കാനുള്ള ലീഗ് നീക്കം ദുര്‍ബലപ്പെടുത്താനായതോടെ തുടര്‍ നീക്കങ്ങളും സിപിഎം ചര്‍ച്ചചെയ്‌തേക്കും.