ഫേസ്​ബുക് വഴി പരിചയപ്പെട്ട എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഓയൂര്‍: ഫേസ്​ബുക് വഴി പരിചയപ്പെട്ട ഓയൂരിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.

പാരിപ്പള്ളി വേളമാനൂര്‍ പൂവത്തൂര്‍ രാജേഷ് ഭവനില്‍ ശ്യാംകുമാര്‍ (26) ആണ് അറസ്റ്റിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെണ്‍കുട്ടിക്ക് ഓണ്‍ലൈന്‍ പഠനത്തിനായി സ്കൂളില്‍നിന്ന്​ ലഭിച്ച ഫോണില്‍ ഫെയ്സ് ബുക്കിലൂടെ ഫ്രണ്ട് റിക്വസ്റ്റ് അയച്ച്‌ പരിചയപ്പെട്ട ശ്യാം സ്ഥിരമായി ചാറ്റു ചെയ്തിരുന്നു. വാട്സാപ്പിലൂടെ ഇരുവരും പ്രണയത്തിലായി.

കഴിഞ്ഞ ദിവസം ശ്യാം പെണ്‍കുട്ടിയെ വിളിച്ച്‌ തനിക്ക് പനിയാണെന്നും അത്യാവശ്യമായി കാണണമെന്നും പറഞ്ഞു.

വീട്ടില്‍ നിന്നും ഇറങ്ങിയ പെണ്‍കുട്ടി ഓയൂരില്‍ നിന്നും ബസ് കയറി വേളമാനൂരെത്തി. പെണ്‍കുട്ടിയെ കാത്ത് ശ്യാംകുമാര്‍ അവിടെ നിന്നിരുന്നു.അവിടെ വെച്ചാണ് ഇരുവരും ആദ്യമായി കാണുന്നത്.

തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോക്സോ നിയമപ്രകാരം കേസെടുത്ത പൂയപ്പള്ളി പൊലീസ് ഇയാളെ റിമാന്‍ഡ്​ ചെയ്തു.