ചിറ്റാർ സ്വദേശിയായ യുവാവ് സൗദിയിൽ ലിഫ്റ്റ് അപകടത്തിൽ മരിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ചിറ്റാർ: ചിറ്റാർ സ്വദേശിയായ യുവാവ് സൗദിയിൽ ലിഫ്റ്റ് അപകടത്തിൽ മരിച്ചു.

ചിറ്റാർ കടലാടിമറ്റത്ത് സനൂപ് കെ.സുരേന്ദ്രൻ (27) ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൗദി ജിദ്ദ അൽഫുർസാൻ ലോജിസ്റ്റിക്സ് കമ്പനി ജീവനക്കാരനായ സനുപ് ബുധനാഴ്ച വൈകിട്ട് ഭക്ഷണം കഴിക്കാനായി ഓഫീസിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് അപകടത്തിൽ പെട്ടത്.

ലിഫ്റ്റിൻ്റെ വാതിൽ തുറന്ന് കയറിയ പാടെ നേരെ താഴെക്ക് വീഴുകയായിരുന്നു. ലിഫ്റ്റിൽ അറ്റകുറ്റപ്പണി നടക്കുകയായിരുന്നു.

ഉടൻ ആശുപത്രിയിലെത്തിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും  ജീവൻ രക്ഷിക്കാനായില്ല. രണ്ടു വർഷമായി സൗദിയിലെത്തിയിട്ട്. അവിവാഹിതനാണ്.

കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിലുള്ള  മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. സംസ്കാരം പിന്നീട്. പിതാവ് കെ.സുരേന്ദ്രൻ, അമ്മ ഗീതാ സുരേന്ദ്രൻ (സിപിഐഎം പാമ്പിനി ബ്രാഞ്ച് സെക്രട്ടറി) സഹോദരങ്ങൾ: സംഗീത് (ദുബായ്), സൗഭാഗ്യ.