പാലായില്‍ വനിതാ ഗുമസ്തയ്‌ക്ക് നേരെ കയ്യേറ്റശ്രമം; ആക്രമണം വിവാഹമോചന കേസുമായി ബന്ധപ്പെട്ട് പെണ്‍ വീട്ടുകാര്‍ക്ക് കോടതി നിര്‍ദ്ദേശം കൈമാറാന്‍ എത്തിയപ്പോൾ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

പാല: പാലായില്‍ വനിതാ ഗുമസ്തയ്‌ക്ക് നേരെ കയ്യേറ്റശ്രമം.

പാലാ കുടുംബ കോടതി ഗുമസ്ത റിന്‍സിക്ക് നേരെയാണ് കയ്യേറ്റശ്രമം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാഹമോചന കേസുമായി ബന്ധപ്പെട്ട് പെണ്‍ വീട്ടുകാര്‍ക്ക് കോടതി നിര്‍ദ്ദേശം കൈമാറാന്‍ എത്തിയപ്പോഴാണ് ആക്രമിക്കാന്‍ ശ്രമം.

പൂഞ്ഞാര്‍ സ്വദേശിനിയുടെയും തലയോലപ്പറമ്പ് സ്വദേശിയുടേയുമാണ് വിവാഹ മോചനക്കേസ്.

ആക്രമണത്തിന് നേതൃത്വം നല്‍കിയത് പെണ്‍കുട്ടിയുടെ അച്ഛന്‍ ജെയിംസാണ്. സഹോദരന്‍ നിഹാല്‍ ആക്രമിക്കാന്‍ ശ്രമിച്ചു.

ജെയിംസ് ഗുമസ്തയെ കല്ലുകൊണ്ട് ഇടിക്കാനും ശ്രമിച്ചു തുടര്‍ന്ന് തിരിച്ചറിയല്‍ കാര്‍ഡ് കൈക്കലാക്കാനും ശ്രമം നടത്തി.