play-sharp-fill
റിലീസിനൊരുങ്ങി ‘ഥൻ’

റിലീസിനൊരുങ്ങി ‘ഥൻ’

അജയ് തുണ്ടത്തിൽ

സുഹൃത്തിനൊപ്പം വിനോദയാത്രയ്ക്ക് പോയ തന്റെ കാമുകന്റെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കാൻ കാട്ടിനുള്ളിൽ നിഷാ കൃഷ്ണൻ എത്തുന്നു . അവിടെ വെച്ച് നിഷ അമ്പുവെന്ന ആദിവാസിയാൽ ആക്രമിക്കപ്പെടുന്നു- ആക്രമണത്തിൽ നിന്നും അവരെ രക്ഷപ്പെടുത്തുന്ന അരവിന്ദൻ എന്ന സാമൂഹ്യ പ്രവർത്തകൻ, അമ്പുവിന്റെയും അവിടുത്തെ ആദിവാസികളുടെയും കഥ അവരോടു വിവരിക്കുന്ന കഥയാണ് ‘ഥൻ ‘ .


ആദിത്യദേവ് ഫിലിംസിന്റ ബാനറിൽ കഥ, തിരക്കഥ, സംഭാഷണം, കല, കോസ്റ്റ്യും, ചമയം, സ്റ്റണ്ട്, ഡബ്ബിംഗ്, നിർമ്മാണം, സംവിധാനം – മായ ശിവ, ഛായാഗ്രഹണം -അരുൺ കെ വി, എഡിറ്റിംഗ് – ശ്രീരാജ് എസ് ആർ , പശ്ചാത്തല സംഗീതം – സജീവ് മംഗലത്ത്, മഹാദേവൻ എം,പി ആർ ഓ – അജയ് തുണ്ടത്തിൽ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, കല, ചമയം, കോസ്റ്റ്വും, സംഘട്ടനം, ഡബ്ബിംഗ്, നിർമ്മാണം തുടങ്ങി പത്ത് കാര്യങ്ങൾ ‘ഥൻ’ -ലൂടെ നിർവ്വഹിച്ച് ഗിന്നസ് റിക്കോർഡ് ലക്ഷ്യമിടുന്നു. അഡ്വക്കേറ്റ് മായാ ശിവയാണ് ചരിത്രപരമായ ഉദ്യമത്തിനു പിന്നിലെ വനിത. അമ്പു എന്ന ആദിവാസിയെ അവതരിപ്പിക്കുന്നത് മായയുടെ ഭർത്താവ് ശിവ-യാണ്. കേരള വൈദ്യുത ബോർഡിൽ ഉദ്യോഗസ്ഥനും സൈക്ലിംഗിൽ ദേശീയ, ദേശീയ ഗെയിംസ് മെഡലിസ്റ്റുമാണ് ശിവ. അവരുടെ മകൻ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ അദിത്യദേവ് ചിത്രത്തിലൊരു സുപ്രധാന വേഷം അവതരിപ്പിക്കുന്നു.


ശിവ, ആദിത്യദേവ് , ലക്ഷ്മി, കുമാരി കൃഷ്ണ തുടങ്ങിയവർ അഭിനയിക്കുന്നു
തിരുവനന്തപുരം വിതുര വനമേഖലയിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിനു ലഭിക്കുന്ന കളക്ഷന്റെ അൻപതു ശതമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നു