play-sharp-fill
സി.എം.എസ്. കോളജിനെ ക്കുറിച്ചുള്ള ചിത്രങ്ങളുടെ പ്രദർശനം ഒരുങ്ങുന്നു

സി.എം.എസ്. കോളജിനെ ക്കുറിച്ചുള്ള ചിത്രങ്ങളുടെ പ്രദർശനം ഒരുങ്ങുന്നു

സ്വന്തം ലേഖകൻ

സി.എം.എസ്. കോളേജിനെ വിഷയമാക്കി വിവിധ ചിത്രകാരൻമാർ വരച്ച ചിത്രങ്ങൾ പ്രദർശനത്തിനൊരുങ്ങുന്നു. സി.എം.എസ്. കോളേജ് ഒരുക്കുന്ന പ്രദർശനം ഡിസംബർ മൂന്നു മുതൽ 11 വരെയാണു നടക്കുക. ഹ്യൂസ് ഓഫ് ടൈം എന്നു പേരിട്ടിരിക്കുന്ന പ്രദർശനം മൂന്നിന് വൈകിട്ട് നാലിന് ചലച്ചിത്ര സംവിധായകൻ ജയരാജ് ഉദ്ഘാടനം ചെയ്യും.

ലളിതകലാ അക്കാദമി മുൻ ചെയർമാൻ കെ.എ. ഫ്രാൻസിസ് മുഖ്യപ്രഭാഷണം നടത്തും. പബ്ലിക് ലൈബ്രറി ആർട്ട് ഗാലറി, കോട്ടയം ലളിതകലാ അക്കാദമി ഗാലറി എന്നിവിടങ്ങളിലായി രാവിലെ 10 മുതൽ അഞ്ചു വരെയാണ് പ്രദർശനം . സി.എം.എസ്. കോളജ് കാമ്പസിൽ സംഘടിപ്പിച്ച വിവിധ ചിത്രകലാ ക്യാമ്പുകളിൽ രൂപപ്പെട്ട ചിത്രങ്ങളാണു പ്രദർശനത്തിനുണ്ടാവുക. കോളജ് കാമ്പസും കോളജുമായി ബന്ധപ്പെട്ട സംഭവങ്ങളുമാണ് ചിത്രരചനയുടെ പ്രധാന വിഷയം. അക്രലിക്, വാട്ടർ കളർ വിഭാഗങ്ങളിലുള്ള ചിത്രങ്ങൾ പ്രദർശനത്തിനെത്തും. കോളജ് മ്യൂസിയം ആർട്ട് ഗാലറിയിലെ ശേഖരത്തിൽ നിന്നുള്ള നൂറോളം ചിത്രങ്ങൾ പ്രദർശനത്തിനുണ്ടാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുമുള്ള ചിത്രകാരന്മാരായ ഷിജോ ജേക്കബ്, സിദ്ധാർഥൻ, ജി ഉണ്ണികൃഷ്ണൻ, മോഹൻ ചാലാട്, അശോക് കുമാർ ഗോപാലൻ, എം. ടി. ജയലാൽ, ടി. എസ്. പ്രസാദ്, ബിജു സി ഭരതൻ, മധു വി. എസ്., മോപസാങ്, ബിന്ദി രാജഗോപാൽ, പൊന്മണി തോമസ്, സാറാ ഹുസൈൻ
നന്ദൻ പി വി., കളബാകേസരി, സുനിൽ വല്ലാർപ്പാടം
തുടങ്ങിയവരുടെ ചിത്രങ്ങൾ പ്രദർശനത്തിനെത്തുമെന്ന് പ്രിൻസിപ്പൽ ഡോ. വർഗീസ് സി. ജോഷ്വ, ബർസാർ റവ. ചെറിയാൻ തോമസ്, ആർട്ടിസ്റ്റ് ഉദയകുമാർ എന്നിവർ അറിയിച്ചു.