play-sharp-fill
ഉദ്യോ​ഗസ്ഥരുടെ അനാസ്ഥമൂലം ജീവൻ പൊലിയുന്ന നിരത്തുകളിൽ ഒരു മരണം കൂടി ; പൊട്ടിപൊളിഞ്ഞ പൊൻകുന്നം കെ.വി.എം.എസ്‌.റോഡിൽ അപകടങ്ങൾ നിത്യസംഭവം; കണ്ണടച്ച് അധികൃതർ

ഉദ്യോ​ഗസ്ഥരുടെ അനാസ്ഥമൂലം ജീവൻ പൊലിയുന്ന നിരത്തുകളിൽ ഒരു മരണം കൂടി ; പൊട്ടിപൊളിഞ്ഞ പൊൻകുന്നം കെ.വി.എം.എസ്‌.റോഡിൽ അപകടങ്ങൾ നിത്യസംഭവം; കണ്ണടച്ച് അധികൃതർ

സ്വന്തം ലേഖകൻ

പൊന്‍കുന്നം: ഉദ്യാഗസ്‌ഥരുടെ അനാസ്‌ഥ മൂലം പൊന്‍കുന്നത്ത്‌ ഒരു യാത്രക്കാരിയുടെ ജീവന്‍ കൂടി പൊലിഞ്ഞു.


ഒകേ്‌ടാബര്‍ 24ന്‌ ഒരു ജീവന്‍ ഇവിടെ പൊലിഞ്ഞതാണ്‌. അതിനു കേവലം മീറ്ററുകള്‍ക്കപ്പുറമാണ് ഇന്നലെ അരവിന്ദ ആശുപത്രിയിലെ ജീവനക്കാരി അമ്പിളിയുടെ സ്കൂട്ടർ അപകടത്തിൽപെട്ടതും. അപകടവാര്‍ത്ത അരവിന്ദ ആശുപത്രിയിലെ ജീവനക്കാര്‍ അറിഞ്ഞപ്പോഴും തങ്ങളുടെ സഹപ്രവര്‍ത്തകയുടെ ജീവനാണു നഷ്‌ടപ്പെട്ടതെന്ന്‌ ആദ്യം മനസിലാക്കിയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കറുത്ത തുണികൊണ്ടു മൃതശരീരം മൂടിയതിനാല്‍ ശബരിമല തീര്‍ഥാടകരാണോ അപകടത്തില്‍ പെട്ടതെന്ന സംശയമായിരുന്നു അതുവഴി കടന്നുപോയ ആശുപത്രി ജീവനക്കാര്‍ക്കും. അമ്പിളിയുടെ സ്‌കൂട്ടറല്ലേ അപകടത്തില്‍ പെട്ടതെന്നു നമ്പര്‍ കണ്ടു സംശയം പ്രകടിപ്പിച്ചത്‌ നഴ്‌സിങ്‌ സൂപ്രണ്ടാണ്‌. അങ്ങനെ നമ്പര്‍ ഗതാഗത വകുപ്പിന്റെ വെബ്‌സൈറ്റില്‍ തിരഞ്ഞ്‌ അമ്പിളിയുടേതെന്നു തിരിച്ചറിയുകയായിരുന്നു.

ഇവിടെ ഒകേ്‌ടാബര്‍ 24ന്‌ സ്‌കൂട്ടറില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത്‌ പൊന്‍കുന്നം പാട്ടുപാറ തോണിക്കുഴിയില്‍ തോമസ്‌(ബേബി64) ആണ്‌. സഹോദരപുത്രന്റെ സ്‌കൂട്ടറില്‍ അരവിന്ദ ആശുപത്രിയിലെത്തി മരുന്നുവാങ്ങി വീട്ടിലേക്കു മടങ്ങുന്നതിനിടെയാണു സ്‌കൂട്ടറില്‍ കാറിടിച്ചത്‌.

ദേശീയപാതയില്‍ നിന്നു കെ.വി.എം.എസ്‌.റോഡിലേക്ക്‌ തിരിയുന്നിടം കട്ട പാകിയ സ്‌ഥലമാണ്‌. ഇത്‌ ഇളകിയ നിലയിലാണ്‌. ഇളകിയ കട്ടകള്‍ ഒഴിവാക്കി കടന്നുപോകാന്‍ വാഹനങ്ങള്‍ ശ്രമിക്കുമ്പോള്‍ കൂട്ടിയിടിക്ക്‌ സാധ്യതയുണ്ട്‌. ഇവിടെത്തന്നെ നൂറുമീറ്ററോളം ഭാഗത്തു ദേശീയപാതയില്‍ പൈപ്പിടാന്‍ പൊളിച്ചതുമൂലമുണ്ടായ കുഴികളും അപകടത്തിലാക്കും.

കുഴികളില്‍ നിറച്ച കോണ്‍ക്രീറ്റ്‌ വീണ്ടും കുഴികളായി. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും കുഴി ഒഴിവാക്കി ഓടേണ്ടി വരും. ശബരിമല സീസണില്‍ ആരംഭത്തില്‍ ഇവിടെ ഗതാഗത നിയന്ത്രണത്തിനു മുന്‍ വര്‍ഷങ്ങളിലെ പോലെ പോലീസിനെ നിയോഗിച്ചിരുന്നു.

പിന്നീട്‌ ഉയര്‍ന്ന ഉദ്യോ​ഗസ്ഥന്റെ നിര്‍ദേശകാരം പരിചയ സമ്പന്നരായ ലോക്കല്‍ പോലീസുകാരുടെ നേതൃത്വം പിന്‍വലിച്ചു. ഇതോടെ ട്രാഫിക്‌ നിയന്ത്രണം വശമല്ലാത്ത ഒരു കെ.എ.പി.ക്കാരനില്‍ മാത്രമായി ഒതുങ്ങി. ഇയാളാകട്ടെ ഏതെങ്കിലും കട തിണ്ണയില്‍ വിശ്രമത്തിലുമായിരിക്കും.
ദേശീയപാതയിലെ വേഗ നിയന്ത്രണത്തിന്‌ അവര്‍ക്ക്‌ ഒന്നും ചെയ്യാനാവില്ല. പോലീസ്‌ ഉദ്യോഗസ്‌ഥന്‍ ഗതാഗത നിയന്ത്രണച്ചുമതല നിര്‍വഹിക്കുന്നതിനിടെയാണു കണ്‍മുന്നില്‍ അമ്പിളിയുടെ മരണത്തിനിടയാക്കിയ അപകടം നടന്നത്‌.