മുംബയ്: ഒമിക്രോണ്‍ വ്യാപനം കൂടിയ രാജ്യങ്ങളില്‍ നിന്നെത്തിയ ആറ് യാത്രക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് .
കുറച്ച് പേര്‍ക്ക് നേരിയ രോഗലക്ഷണങ്ങള്‍ ഉള്ളപ്പോള്‍ മറ്റ് ചിലര്‍ ലക്ഷണങ്ങള്‍ ഇല്ലാത്തവരുമാണെന്ന് അധികൃതര്‍ അറിയിച്ചു. എല്ലാവരുടെയും സ്രവ സാമ്പിളുകൾ ജനിതക പരിശോധനക്കായി അയച്ചു.
യാത്രക്കാരായ ആറുപേരില്‍ രണ്ട് പേര്‍ നൈജീരിയയില്‍ നിന്നെത്തിയവരാണ്. മുംബയ് നഗരസഭ, കല്യാണ്‍ ദൊമ്ബിവാലി നഗരസഭ, മീര ബയന്തര്‍ നഗരസഭ, പൂനെ എന്നിവിടങ്ങളില്‍ ഉള്‍പ്പെടുന്നവരാണ് ഇവര്‍ . ഇവരുടെ സമ്ബര്‍ക്കങ്ങള്‍ പരിശോധിക്കുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒമിക്രോണ്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയാണെങ്കിലും ഇന്ത്യയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ നിലവില്‍ വന്നിട്ടുണ്ട്.
അന്താരാഷ്ട്ര വിമാനയാത്രക്കാര്‍ കണക്‌ഷന്‍ ഫ്ലൈറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യരുത്.
ഐ.സി.യു, ഓക്സിജന്‍ കിടക്കകള്‍, വെന്റിലേറ്റുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ആരോഗ്യ സംവിധാനങ്ങളുടെ ലഭ്യത ഉറപ്പാക്കണം.
ഓക്സിജന്‍ സിലിണ്ടറുകള്‍, മരുന്ന് വിതരണം ശക്തമാക്കണം.
വീടുകളില്‍ എത്തി വാക്സിന്‍ നല്‍കുന്നതുള്‍പ്പെടയുള്ള നടപടികള്‍ വേഗത്തിലാക്കണം. അടുത്ത 31ഓടെ ഒരു ഡോസ് വാക്സിനെങ്കിലും എല്ലാവര്‍ക്കും ലഭ്യമായെന്ന് ഉറപ്പാക്കണം.
പ്രതിദിന നിരീക്ഷണം ശക്തിപ്പെടുത്തണം എന്നിവയാണ് മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ പ്രധാനം