video
play-sharp-fill

കോട്ടയം നഗരത്തിൽ സ്റ്റാൻഡുകളിൽ കിടക്കാതെ കറങ്ങി നടക്കുന്ന ഓട്ടോറിക്ഷക്കാർ നിരവധി;  കൊള്ളനിരക്ക് ഈടാക്കുന്നതും അക്രമങ്ങൾ നടത്തുന്നതും ക്രിമിനലുകളായ ഈ ഡ്രൈവർമാർ;  ​നിരത്തുകളിൽ ​ഗതാ​ഗതക്കുരുക്ക് ഉണ്ടാക്കുന്നതിലും പ്രധാന പങ്ക് ഇവർക്ക് തന്നെ; നടപടി എടുക്കാതെ പൊലീസും,മോട്ടോർ വാഹന വകുപ്പും

കോട്ടയം നഗരത്തിൽ സ്റ്റാൻഡുകളിൽ കിടക്കാതെ കറങ്ങി നടക്കുന്ന ഓട്ടോറിക്ഷക്കാർ നിരവധി; കൊള്ളനിരക്ക് ഈടാക്കുന്നതും അക്രമങ്ങൾ നടത്തുന്നതും ക്രിമിനലുകളായ ഈ ഡ്രൈവർമാർ; ​നിരത്തുകളിൽ ​ഗതാ​ഗതക്കുരുക്ക് ഉണ്ടാക്കുന്നതിലും പ്രധാന പങ്ക് ഇവർക്ക് തന്നെ; നടപടി എടുക്കാതെ പൊലീസും,മോട്ടോർ വാഹന വകുപ്പും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: നഗരത്തിൽ അക്രമം കാണിക്കുന്നതും, കൊള്ള നിരക്ക് വാങ്ങുന്നതും അലഞ്ഞുതിരിഞ്ഞ് നടക്കുന്ന ഓട്ടേറിക്ഷാക്കാർ. ഒരു വിഭാ​​ഗം ഓട്ടോക്കാർ സ്റ്റാൻഡിൽ കിടന്ന് ഓടാതെ നഗരം ചുറ്റിനടന്ന് ആളെ പിടിക്കുന്ന ഏർപ്പാട് ന​ഗരത്തിൽ കാണാൻ കഴിയും. നഗരത്തിൽ വൻ ഗതാഗത കുരുക്കിന് കാരണമാകുന്നതും ഈ കറക്കം തന്നെ.

ഇത്തരത്തിലുള്ള ഓട്ടോകൾ പലതിനും പെർമിറ്റ് ഇല്ലാത്തവയാണ്. സ്റ്റാൻഡിൽ കിടന്ന് ഓടുന്ന ഓട്ടോറിക്ഷക്കാർ മിക്കതും മാന്യമായി ഇടപെടുന്നവരും അമിതകൂലി വാങ്ങുന്നവരുമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കറങ്ങി നടക്കുന്ന വണ്ടിയിലെ ഡ്രൈവർമാരിൽ പലരും കൊടും ക്രിമിനലുകളാണ്. കൃത്യമായ സ്റ്റാൻഡ് ഇല്ലാത്തതു കൊണ്ട് തന്നെ യാത്രക്കാരുമായി ബന്ധപ്പെട്ട് ഒരു തർക്കമോ ക്രൈമോ ഉണ്ടായാൽ അത് കണ്ടെത്താനും പ്രയാസമാകുന്നു.

കഴിഞ്ഞ ദിവസം അമിത നിരക്ക് ഈടാക്കുന്നത് ചോദ്യം ചെയ്ത മാധ്യമപ്രവർത്തകനെ ആക്രമിക്കാൻ ശ്രമിച്ച പരാതിയിലും ഇതുവരെ പൊലീസ് നടപടി എടുത്തിട്ടില്ല.. അമിത നിരക്ക് ഈടാക്കുന്നത് ചോദ്യം ചെയ്താൽ ആക്രമണവും ഭീഷണിയുമാണെന്ന് യാത്രക്കാരുടെ പരാതി. രാത്രി യാത്രക്ക് തോന്നുംപടി നിരക്കുകൾ ആണ് പലരും വാങ്ങുന്നത്.

ടൗണിൽ ഓടുന്ന ഓട്ടോകൾക്ക് ടൗൺ പെർമിറ്റുണ്ട്. കൂടാതെ ഏത് സ്റ്റാൻഡിലെ വണ്ടിയാണെന്നും സ്റ്റാൻഡ് നമ്പരും കൃത്യമായി വാഹനത്തിൻ്റെ മുന്നിലും പിന്നിലും എഴുതണമെന്നാണ് ചട്ടം. എന്നാൽ വട്ടം കറങ്ങി നടക്കുന്ന ഓട്ടോകൾക്ക് ഇതൊന്നും ബാധകമല്ല.

ഇതിനെതിരെ നടപടിയെക്കാനോ ഈ കൊള്ള അവസാനിപ്പിക്കാനോ അധികൃതർക്ക് താല്പര്യമില്ല