video
play-sharp-fill

ഭാര്യയെ തല്ലുന്നത് തെറ്റല്ലേ? അല്ലെന്ന് സ്ത്രീകൾ തന്നെ പറയുന്നു; പകുതിയിലേറെ മലയാളി സ്ത്രീകൾക്കും ഭർത്താവിന്റെ തല്ല് കൊള്ളാൻ  താത്പ്പര്യം; നാഷനൽ ഫാമിലി ഹെൽത്ത് സർവേ ഫലം പുറത്ത്

ഭാര്യയെ തല്ലുന്നത് തെറ്റല്ലേ? അല്ലെന്ന് സ്ത്രീകൾ തന്നെ പറയുന്നു; പകുതിയിലേറെ മലയാളി സ്ത്രീകൾക്കും ഭർത്താവിന്റെ തല്ല് കൊള്ളാൻ താത്പ്പര്യം; നാഷനൽ ഫാമിലി ഹെൽത്ത് സർവേ ഫലം പുറത്ത്

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഭർതൃ പീഢനം എന്ന് വാതോരാതെ സംസാരിക്കുമ്പോഴും സ്ത്രീകളെ ഭർത്താവ് തല്ലുന്നതു ന്യായീകരിക്കാവുന്നതാണോ എന്ന നാഷനൽ ഫാമിലി ഹെൽത്ത് സർവേ ചോദ്യത്തിന് ‘അതേ’ എന്ന് ഉത്തരം നൽകുന്നവരാണ് വലിയൊരു വിഭാ​ഗം സ്ത്രീകളും.

കുഞ്ഞുങ്ങളെ നോക്കാത്ത, വീട്ടുകാര്യങ്ങൾ ചെയ്യാത്ത, ഭർത്താവിന്റെ വീട്ടുകാരോടു ബഹുമാനമില്ലാതെ പെരുമാറുന്ന സ്ത്രീയെ ഭർത്താവ് മർദിക്കുന്നതിൽ ഒരു തെറ്റുമില്ലെന്നാണ് ദേശീയ കുടുംബാരോഗ്യ സർവേയിൽ പങ്കെടുത്ത 52% മലയാളി സ്ത്രീകളുടെ നിലപാട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

75 ശതമാനത്തിലേറെ സ്ത്രീകൾ ഭർത്താവിന്റെ മർദനത്തെ അനുകൂലിക്കുന്നത് 3 സംസ്ഥാനങ്ങളിലാണ്. തെലങ്കാന (84%), ആന്ധ്രപ്രദേശ് (84%), കർണാടക (77%). 40 ശതമാനത്തിലേറെ സ്ത്രീകൾ അനുകൂലിക്കുന്ന മറ്റിടങ്ങൾ: മണിപ്പൂർ (66%), ജമ്മു കശ്മീർ (49%), മഹാരാഷ്ട്ര (44%), ബംഗാൾ (42%).

ഹിമാചൽ പ്രദേശിലാണ് (14.8%) ഏറ്റവും കുറവു സ്ത്രീകൾ ഭർത്താവിന്റെ പീഡനത്തെ ന്യായീകരിക്കുന്നത്. ഇതേസമയം, ഭാര്യയെ തല്ലുന്നതിനെ അനുകൂലിക്കുന്ന പുരുഷന്മാരുടെ എണ്ണം സ്ത്രീകളെ അപേക്ഷിച്ച് കുറവാണെന്നും സർവേ വ്യക്തമാക്കുന്നു.