video
play-sharp-fill

ഒമിക്രോൺ ഭീതി; കേരളത്തിൽ ഏഴ് ദിവസത്തെ നിർബന്ധിത ക്വാറന്റീൻ ; ആശയക്കുഴപ്പത്തിലായി പ്രവാസികൾ

ഒമിക്രോൺ ഭീതി; കേരളത്തിൽ ഏഴ് ദിവസത്തെ നിർബന്ധിത ക്വാറന്റീൻ ; ആശയക്കുഴപ്പത്തിലായി പ്രവാസികൾ

Spread the love

സ്വന്തം ലേഖകൻ

ദുബൈ: കോവിഡിൻെറ വകഭേദമായ ഒമിക്രോണ്‍ വ്യാപകമായതോടെ വിദേശത്തുനിന്നെത്തുന്നവര്‍ക്ക്​ കേരളത്തില്‍ ഏഴ്​ ദിവസത്തെ ക്വാറന്‍റീന്‍ നിര്‍ബന്ധമാക്കി. എന്നാൽ പ്രവാസികൾ ആശയക്കുഴപ്പത്തിലായിരിക്കുകയാണ്. ആര്‍ക്കാണ്​ ഏഴ്​ ദിവസത്തെ നിര്‍ബന്ധിത ക്വാറന്‍റീന്‍ ?.

കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദേശം അനുസരിച്ച്‌​ എല്ലാവര്‍ക്കും ഏഴ്​ ദിവസത്തെ ക്വാറന്‍റീന്‍ നിര്‍ബന്ധമാണ്​. ഈ നിര്‍ദേശം ഇപ്പോഴും നിലവിലുണ്ട്​. ഇത്​ കര്‍ശനമാക്കുമെന്നാണ്​ സംസ്​ഥാന ആരോഗ്യ വകുപ്പ്​ അറിയിച്ചിരിക്കുന്നത്​.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒമിക്രോണ്‍ റിപ്പോര്‍ട്ട്​ ചെയ്യപ്പെട്ട രാജ്യങ്ങളില്‍ നിന്ന്​ വരുന്നവര്‍ക്കാണ്​ ഈ കര്‍ശന നിരീക്ഷണം. വിവിധ രാജ്യങ്ങള്‍ യാത്രാനടപടികള്‍ വീണ്ടും കര്‍ശനമാക്കുകയാണ്​.

നിലവില്‍ ഗള്‍ഫ്​ രാജ്യങ്ങളില്‍ ഇതുവരെ ഒമിക്രോണ്‍ റിപ്പോര്‍ട്ട്​ ചെയ്​തിട്ടില്ല. അതിനാല്‍, ഗള്‍ഫില്‍ നിന്നെത്തുന്നവര്‍ക്ക്​ ഏഴ്​ ദിവസത്തെ ക്വാറന്‍റീന്‍ വീണ്ടും കര്‍ശനമാക്കില്ലെന്നാണ്​ അറിയുന്നത്​.

കേരളത്തില്‍ ഏഴ്​ ദിവസം ക്വാറന്‍റീന്‍ നിര്‍ബന്ധമാണെങ്കിലും നാട്ടിലെത്തുന്ന പ്രവാസികള്‍ ക്വാറന്‍റീനില്‍ കഴിയാറില്ല. ഗള്‍ഫ്​ രാജ്യങ്ങളില്‍ കോവിഡ്​ കുറഞ്ഞതും വാക്​സിനേഷനെടുത്തതുമാണ്​ കാരണം.

മാത്രമല്ല, ഗള്‍ഫില്‍ നിന്ന്​ കോവിഡ്​ പരിശോധന ഫലവുമായി എത്തുന്ന ഇവര്‍ക്ക്​ വിമാനത്താവളങ്ങളിലും പരിശോധന നടത്തുന്നുണ്ട്​. രണ്ട്​ പരിശോധന കഴിഞ്ഞെത്തുന്നതിനാലാണ്​ പ്രവാസികള്‍ക്ക്​ ക്വാറന്‍റീന്‍ ഒഴിവാക്കുന്നത്​.