play-sharp-fill
പഴമയിലേക്ക് തന്നെ; വര്‍ധിപ്പിച്ച പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്കുകള്‍ പിന്‍വലിച്ച് റെയില്‍വേ; പഴയനിരക്ക് പ്രാബല്യത്തിൽ

പഴമയിലേക്ക് തന്നെ; വര്‍ധിപ്പിച്ച പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്കുകള്‍ പിന്‍വലിച്ച് റെയില്‍വേ; പഴയനിരക്ക് പ്രാബല്യത്തിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വര്‍ധിപ്പിച്ച പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്കുകള്‍ പിന്‍വലിച്ച് റെയില്‍വേ. തിരുവനന്തപുരം ഡിവിഷനില്‍ പഴയ നിരക്കായ 10 രൂപ പ്രാബല്യത്തില്‍ വന്നു.


പുതിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തിലായതായി അധികൃതര്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ നേരത്തെ ഇതു 50 രൂപയായി ഉയര്‍ത്തിയിരുന്നു.

കൊവിഡ് കേസുകള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ റെയില്‍വേ സ്‌റ്റേഷനുകളിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ ഒക്ടോബറില്‍ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയത്.

സാഹചര്യത്തിലും യാത്രക്കാര്‍ കൊവിഡ് പ്രോട്ടോക്കോളുകള്‍ കൃത്യമായി പിന്തുടരണമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

ശരീരിക അകലം പാലിക്കാനും മാസ്‌ക് ധരിക്കാനും യാത്രക്കാര്‍ ശ്രദ്ധിക്കണമെന്ന പ്രത്യേക നിര്‍ദേശവുമുണ്ട്.