video
play-sharp-fill
ബൈക്കപകടം: 17കാരന് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക്

ബൈക്കപകടം: 17കാരന് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക്

സ്വന്തം ലേഖിക

അങ്കമാലി: തുറവൂര്‍-മഞ്ഞപ്ര റോഡില്‍ സുഹൃത്തുമായി സഞ്ചരിക്കുന്നതിനിടെ ബൈക്കപകടത്തില്‍ 17കാരന് ദാരുണാന്ത്യം.

അങ്കമാലി തുറവൂര്‍ ഉതുപ്പുകവല മേനാച്ചേരി വീട്ടില്‍ എല്‍ദോയുടെ മകന്‍ ഷോണാണ് (17) മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഹയാത്രികനായ തുറവൂര്‍ ചുണ്ടനായി വീട്ടില്‍ ജിതിന്​ (18) ​ഗുരുതരമായി പരിക്കേറ്റു. ഇയാൾ അങ്കമാലി എല്‍.എഫ് ആശുപത്രിയില്‍ ചികിത്സയിലാണ്.

വ്യാഴാഴ്ച വൈകീട്ട് 5.45ന് ഷോണിന്‍റെ വീട്ടില്‍ നിന്ന് ഏകദേശം 300 മീറ്റര്‍ ദൂരത്തായി തുറവൂര്‍-മഞ്ഞപ്ര റോഡില്‍ കോഴികുളത്തിന്​ സമീപം ആണ് അപകടം നടന്നത്.

മൃതദേഹം അങ്കമാലി എല്‍.എഫ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മരിച്ച ഷോണ്‍ അങ്കമാലി ഡീപോള്‍ സ്‌കൂളിലെ പ്ലസ്​വണ്‍ വിദ്യാര്‍ഥിയാണ്. മാതാവ്​: സിബി. സഹോദരന്‍: ഡോണ്‍.