സ്വന്തം ലേഖിക
കോട്ടയം: ജില്ലയില്‍ വിവാഹേതര ബന്ധങ്ങളുടെ കേസുകള്‍ വര്‍ദ്ധിക്കുകയാണെന്ന് പൊലീസ്.
ആറുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് ഭര്‍ത്താവിൻ്റെ സുഹൃത്തിനൊപ്പം പോയ യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അയര്‍ക്കുന്നം കൊങ്ങാണ്ടൂര്‍ സ്വദേശിനി ആര്യമോള്‍ (21) ആണ് കുഞ്ഞിനെ ഉപേക്ഷിച്ച് ഭര്‍ത്താവിൻ്റെ സുഹൃത്തായ കിടങ്ങൂര്‍ വെള്ളൂര്‍ശേരി അരുണിനൊപ്പം (23) പോയത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.
ഒരു വയസുള്ള കുട്ടിയെ ഉപേക്ഷിച്ച് പോയ തൃക്കൊടിത്താനം സ്വദേശിനിയും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കുട്ടിയെ ഉപേക്ഷിച്ച്, അങ്കണവാടിയില്‍ നിന്ന് പോഷകാഹാരം വാങ്ങാനെന്ന വ്യാജേന തൃക്കൊടിത്താനം ചാഞ്ഞോടി ഡോണ (26) ആണ് കാമുകനൊപ്പം പോയത്.
വിവാഹബന്ധം വേര്‍പ്പെടുത്തി നില്‍ക്കുന്ന, സമീപവാസിയായ അമര പുതുപ്പറമ്പില്‍ ശ്യാം കുമാറിനൊപ്പമാണ് (32 ) ഇവര്‍ പോയത്. ഏറെ നേരം കഴിഞ്ഞിട്ടും കാണാതെ വന്നതോടെ വീട്ടുകാര്‍ അന്വേഷണം നടത്തവെ യുവതിയുടെ ഫോണ്‍ വീട്ടില്‍ നിന്നു കണ്ടെത്തി.
ഫേസ്ബുക്ക് മെസജറില്‍ സമീപവാസിയായ യുവാവിന് അയച്ച മെസേജുകള്‍ കണ്ടതോടെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി. കാണാതായ സമീപവാസി ശ്യാമിൻ്റെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ബാംഗ്ലൂരില്‍ നിന്ന് ഇരുവരെയും പിടികൂടുകയായിരുന്നു.
ജില്ലയിൽ ഇത്തരം സംഭവങ്ങൾ പതിവാക്കുകയാണെന്നാണ് പൊലീസ് പറയുന്നത്. സോഷ്യൽ മീഡിയയുടെ അമിത ഉപയോഗമാണ് യുവാക്കളെ ഇത്തരം കെണിയിൽ പെടുത്തുന്നതെന്നും പൊലീസ് പറഞ്ഞു.