കര്‍ഷകരുടെ ആവശ്യം; കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിച്ച്‌ കൊല്ലാനുള്ള അനുവാദം ആവശ്യപ്പെടുമെന്ന് മന്ത്രി

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിച്ച്‌ കൊല്ലാനുള്ള അനുവാദം നല്‍കണമെന്ന് ആവശ്യപ്പെടുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍.

കര്‍ഷകരുടെ ആവശ്യമായിരുന്നു അത്. അതിനാല്‍ നിബന്ധനകളോട് കൂടിയെങ്കിലും ഇത്തരം വന്യമൃഗങ്ങളെ വെടിവെക്കാനുള്ള അനുവാദം നല്‍കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാറിന് മുമ്പില്‍ വെക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വന്യജീവി ശല്യം തടയാന്‍ വിശദമായ പദ്ധതി തയാറാക്കി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഇതേ പദ്ധതി കേന്ദ്ര മന്ത്രിക്കും സമര്‍പ്പിച്ച്‌ അത് നടപ്പാക്കാനുള്ള സാമ്ബത്തിക സഹായം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തേടുമെന്നും മന്ത്രി പറഞ്ഞു.

ആനകളെ റബ്ബര്‍ ബുള്ളറ്റ് ഉപയോഗിച്ച്‌ വെടിവെക്കാനുള്ള അനുവാദവും തേടുമെന്നും മന്ത്രി വ്യക്തമാക്കി.
രണ്ടു വര്‍ഷത്തേക്കെങ്കിലും ഇതിന് അനുമതി നല്‍കണം.

ഇപ്പോള്‍ തന്നെ പഞ്ചായത്തീ രാജ് നഗരപാലിക ബില്ലില്‍ നല്‍കിയ അധികാരമുപയോഗിച്ച്‌ വെടിവെക്കാനുള്ള സാഹചര്യമുണ്ട്.

ഇതിന്‍റെ അടിസ്ഥാനത്തില്‍ രണ്ടു മൂന്ന് കാട്ടുപന്നികളെ വെടിവെച്ച്‌ കൊന്നിട്ടുണ്ട്.