കോട്ടയം നഗരസഭയിൽ കോവിഡ്‌ പോരാളികളോടും അവഗണന ; ശമ്പളവും റിസ്‌ക്ക്‌ അലവൻസും നൽകാതെ പറഞ്ഞ്‌ വിട്ടു ; ജോലിചെയ്‌ത പണം വെട്ടിക്കുറിച്ചും ദ്രോഹം; പാവങ്ങളുടെ കഞ്ഞിയിൽ കൈയ്യിട്ട് വരി നഗരസഭ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: നഗരസഭയുടെ കോവിഡ്‌ സെന്റിലും, ഡിസിസിയിലും ജോലി നോക്കിയവർക്ക്‌ ശമ്പളവും, റിസ്‌ക്ക്‌ അലവൻസും നൽകാതെ പറഞ്ഞു വിട്ട്‌ നഗരസഭാ അധികൃതർ.

മുട്ടമ്പലത്തെ സിഎഫ്‌എൽടിസിയിലു, ചാലുകുന്നിലുള്ള ഡിസിസിയിലും ജോലി ചെയ്‌ത പാവപ്പെട്ടവർക്ക്‌ നേരെയാണ്‌ നഗരസഭ ഭരണാധികാരികളുടെ കൊടും ചതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജീവൻ പണയം വെച്ച്‌ ജോലി ചെയ്‌തവരോടാണ്‌ നഗരസഭയുടെ ഈ അനീതി.
മുട്ടമ്പലത്ത്‌14 ജീവനക്കാരും, ചാലുകുന്നിൽ ആറ്‌ പേരുമാണ്‌ ജോലി ചെയ്‌തിരുന്നത്‌. 1500 രൂപ ദിവസ വേതനത്തിലായിരുന്നു നിയമനം.

ഒരുമാസം ചെയ്‌താൽ നാല്‌ ദിവസം ക്വാറൻ്റിനിൽ കഴിയണം. ഇത്‌ കൂടി കണക്കാക്കയായിരുന്നു വേതനം നിശ്‌ചയിച്ചിരുന്നത്‌. എന്നാൽ കാസർകോഡിലേക്ക്‌ സ്ഥലം മാറ്റിയ മുൻ സെക്രട്ടറി ഇവരുടെ ക്വോറന്റീൻ വേതനം വെട്ടികുറച്ചു.

എന്നാൽ, ബാക്കിയുള്ള തുകപോലും നൽകാൻ തയ്യാറാകുന്നില്ല. നിരവധി തവണ ചെയർപേഴ്‌സണെ നേരിട്ട്‌ കണ്ട്‌ പരാതി പറഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായി്ട്ടില്ല. ഡിസിസിയിലെ ജീവനക്കാർക്ക്‌ 88,000 രൂപയും, സിഎഫ്‌എൽടിസിയിലെ ജീവനക്കാർക്ക്‌ 90,000 രൂപയുമാണ്‌ നൽകാനുള്ളത്‌.

മറ്റ്‌ പല ജോലികളും ഉപേക്ഷിച്ചാണ്‌ പലരും സിഎഫ്‌എൽടിസിയിലും, ഡിസിസിയിലും ജോലി ചെയ്യാൻ തയ്യായത്‌. ആറ്‌ മാസമായി ശമ്പളവും, ഒരുവർഷമായി റിസ്‌ക്ക്‌ അലവൻസും നൽകാതെയാണ്‌ ഇവരെ പിരിച്ച്‌ വിട്ടത്‌. ഒരു മാസമായി ശമ്പളത്തിനായി മുനിസിപ്പാലിറ്റിയുടെ പടികൾ കയറിയിറങ്ങുകയാണ്‌.

ഒരോ ദിവസവും ഒരോ കാരണങ്ങൾ പറഞ്ഞ്‌ തിരിച്ചയക്കുകയാണ്‌ അധികൃതർ. പല സിഎഫ്‌ൽടിസിയിലും ശമ്പളം കൃത്യമായി നൽകുന്നുണ്ട്‌. എന്നാൽ കോട്ടയം നഗരഭസ മാത്രം ശമ്പളം നൽകാതിരിക്കാനാണ്‌ ശ്രമിക്കുന്നത്‌.

നേരത്തെ ആറ്‌ മാസം കൂടുമ്പോഴായിരുന്നു ശമ്പളം നൽകിയിരുന്നത്‌. അതും മുനിസിപ്പാലിറ്റിയുടെ പടികൾ ദിവസങ്ങളോളം കയറിയിറങ്ങിയിട്ട്‌ മാത്രം .

ജോലി കഴിഞ്ഞാൽ റിവേഴ്‌സ്‌ കോറന്റീൻ കഴിഞ്ഞ ശേഷമാണ്‌ ഇവർ വീട്ടിൽ പോലും പോകുന്നത്‌.
കോട്ടയം നഗരസഭാ ഭരണാധികാരിൾ സിഎഫ്‌എൽടിസി പ്രവർത്തനം ഏറ്റവും മോശമായിട്ടാണ്‌ നടത്തിയിരുന്നതെന്ന്‌ നേരെത്ത തന്നെ ആരോപണമുണ്ടായിരുന്നു. ഇതു കൂടാതെ സിഎഫ്‌എൽടിസിയെ രോഗികൾക്ക്‌ ഭക്ഷണം നൽകിയവർക്ക്‌ ഇത്‌ വരെ പണം നൽകിയിട്ടില്ല.

നഗരസഭയിലെ താൽകാലിക ജീവനക്കാർ, കടത്തുവള്ളക്കാർ, സാക്ഷരതാ പ്രേരക്‌ എന്നിവർക്ക്‌ നൽകാനുള്ള കാശും നൽകിയിട്ടില്ല. കൗൺസിലിൽ ഇവർക്ക്‌ പണം നൽകണമെന്ന്‌ നിരവധി തവണ പ്രതിപക്ഷത്തിന്റെ ആവശ്യത്തോട്‌ മുഖം തിരിക്കുന്ന സമീപനമാണ്‌ ഭരണകൂടം സ്വീകരിക്കുന്നത്‌.

മഹാമാരിക്കാലത്ത്‌ സ്വന്തം ജീവൻ പോലും വകവെക്കാതെ സിഎഫ്‌എൽടിസിയും, ഡിസിസിയലും ജോലി നോക്കിയവർക്ക്‌ ശമ്പളവും, റിസ്‌ക്‌ അലവൻസും നൽകാതിരിക്കുന്നത്‌ ശരിയല്ല. കുടംബവും വീട്ടുകാരെയും വിട്ട്‌ ജീവൻ പണയം വെച്ച്‌ ജോലിനോക്കിയതാണ്‌ ഇവർ. മനുഷ്യരാണെന്ന പരിഗണന പോലും ഇപ്പഴത്തെ ഭരണാധികാരികൾ നൽകുന്നില്ല. അടിയന്തിരമായി ഇവരടക്കമുള്ളവർക്ക്‌ ശമ്പളം നൽകണം. അല്ലാത്ത പക്ഷം ജനകീയ പ്രക്ഷോഭത്തിന്‌ തയ്യാറാകുമെന്ന് പ്രതിപക്ഷ നേതാവ്
അഡ്വ.ഷീജ അനിൽ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.