
സ്വന്തം ലേഖകൻ
ആലപ്പുഴ: നഗരത്തിൽ സ്ഫോടകവസ്തു പൊട്ടി യുവാവ് മരിച്ച സംഭവത്തിന് മുമ്പ് ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടലിൽ യുവാവിനെ വീട്ടിൽകയറി വെട്ടിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ.
ആലിശ്ശേരി സ്വദേശി നഫ്സൽ (38), ഓമനപ്പുഴ സ്വദേശി മിറാഷ് (28), സനാതനപുരം സ്വദേശി ടോം റാഫേൽ (25) എന്നിവരെയാണ് നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആലപ്പുഴ തോണ്ടൻകുളങ്ങര കിളിയംപറമ്പ് അരുൺകുമാറിന്റെ(ലേ കണ്ണൻ-26) മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് കണ്ണന്റെ സംഘത്തിൽപെട്ട ഇവർ കുടുങ്ങിയത്.
സംഭവത്തിന് മുമ്പ് ചാത്തനാട് ശ്മശാനത്തിന് സമീപത്തെ രാഹുലിന്റെ വീട് അന്വേഷിച്ചെത്തിയ കണ്ണനും സംഘവും മനു അലക്സ് എന്നയാളെ വീട്ടിൽകയറി വെട്ടിയിരുന്നു. ഈ കേസിലാണ് ഇവർ പിടിയിലായതെന്ന് നോർത്ത് പോലീസ് പറഞ്ഞു.