
സ്വന്തം ലേഖിക
തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ഡ്രൈവറെ രാജ്ഭവനിലെ ക്വാര്‍ട്ടേഴ്സ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
ചേര്‍ത്തല സ്വദേശി തേജസ്(48) ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസം വിമാനത്താവളം വരെ പോയി കഴിഞ്ഞ് 8.55ന് മടങ്ങിയെത്തിയതിന് ശേഷമാണ് ആത്മഹത്യ നടന്നതെന്നാണ് പൊലീസ് പറയുന്നത്.
ആത്മഹത്യയ്ക്ക് പിന്നില്‍ കുടുംബ പ്രശ്നങ്ങളാണെന്നാണ് പൊലീസ് നിഗമനം.
ആത്മഹത്യാ കുറിപ്പെന്ന് തോന്നുന്ന ഒരു കത്ത് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തന്‍റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് കത്തില്‍ പറയുന്നുണ്ട്.
ടൂറിസം ഡിപാര്‍ട്ട്മെന്‍റില്‍ നിന്നാണ് നേരത്തെ ഗവര്‍ണര്‍ക്ക് ഡ്രൈവറെ അനുവദിച്ചിരുന്നത്. കുറച്ചുനാളായി ഗവര്‍ണറുടെ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു തേജസ്.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടിട്ടുണ്ട്.



